പ്രാർത്ഥനാസംഗമം ഒരുക്കുന്ന ‘പ്രഭാതപ്രാർത്ഥന” 4- വർഷത്തിലേക്ക്

KE NEWS DESK

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന പ്രഭാതപ്രാർത്ഥന നാളെ നാലാം വർഷത്തിലേക്ക് നടക്കുകയാണ് . കോവിഡ് കാലത്ത് ആലയങ്ങളുടെ വാതിൽ അടഞ്ഞപ്പോൾ, ജനം ഭീതിയിൽ ആയപ്പോൾ 2020 ജൂൺ 1- തീയതി തുടങ്ങിയ പ്രഭാത പ്രാർത്ഥന ആയിരങ്ങൾക്ക്‌ ആശ്വാസവും വിടുതലുമായി. ഇപ്പോഴും എല്ലാ ദിവസവും രാവിലെ 5:30 മുതൽ 7:30 വരെ (ഇന്ത്യൻ സമയം )(രാവിലെ 4 മുതൽ 6 വരെ യു. എ. ഈ സമയം) പ്രഭാത പ്രാർത്ഥനയിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങൽ പങ്കെടുക്കുന്നു.കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഭാരതത്തിലെ 22 സംസ്ഥാനങ്ങലിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രഭാത
പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഉൾപ്പെടെ കുമ്പനാട് ഐ. സി. പി. ഫ്‌ ക്യാമ്പ് സെന്ററിൽ വച്ച് ത്രിദിന കുടുംബ സംഗമം നടത്തുവാൻ സാധിച്ചു. അനേകരുടെ കണ്ണീർ ഒപ്പുവാനും ആശ്വസിപ്പിക്കുവാനും കഴിഞ്ഞു.ദൈവ ജനത്തിന്റെ വിവിധ വിഷയത്തിനു വേണ്ടിയും, രാജ്യങ്ങൾക്ക്‌ വേണ്ടിക്കും (Pray for Nations) മറ്റുള്ളവരുടെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.