യു.കെയിൽ ഔദ്യോഗിക ആവശ്യത്തിന് എത്തിയ മനു സിറിയക്ക് മാത്യു (42) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ലണ്ടന്‍ : യു.കെയില്‍ പത്ത് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ കോഴിക്കോട് തടത്തിപ്പറമ്പില്‍ റ്റി കെ മാത്യുവിന്റെയും
റിട്ടയേര്‍ഡ് അധ്യാപിക ഗ്രേസി മാത്യുവിന്റെയും മകൻ മനു സിറിയക്ക് മാത്യു (42) ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു. ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡാര്‍ട്ട്‌ഫോര്‍ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യാവസ്ഥ വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ചികിത്സകള്‍ തുടര്‍ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാംഗ്ലൂരാസ്ഥാനമായുള്ള കമ്പനിയില്‍ ഉന്നത പദവിയിലിരിക്കെ ഔദ്യോഗിക ആവശ്യത്തിനും കമ്പനി മീറ്റിങ്ങിനുമായി സന്ദര്‍ശനത്തിനായി മനു സിറിയക്ക് മാത്യു ലണ്ടനില്‍ എത്തിയതായിരുന്നു. ഭാര്യ: മിഷോമി മനു. മക്കള്‍: നേവ, ഇവ, മിഖായേല്‍.

News Middle Advt Banner

ആകസ്മികമായുണ്ടായ മനുവിന്റെ മരണത്തില്‍ കൂടരഞ്ഞി എന്‍ ആര്‍ ഐ ഗ്രൂപ്പും, ലണ്ടനിലെ ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളി കുടുംബങ്ങളും ഹോസ്പിറ്റല്‍, ഫ്യൂണറല്‍ ഏജന്‍സീസ് എംബസ്സി എന്നിവരുമായി ബന്ധപെട്ടു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് ബോഡി അയക്കുന്നതിന്റെ ഭാഗമായി സഹായവുമായി മുൻപോട്ട് വന്നിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കോഴിക്കോട്, കൂടരഞ്ഞിയില്‍ സംസ്കരിക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading