അടൂർ: കേരളാ യൂണിവേഴ്സിറ്റി ബി എ പൊളിറ്റിക്കൽ സയൻസിൽ സാം എം കുഞ്ഞുമോൻ നാലാം റാങ്ക് കരസ്ഥമാക്കി.
എം കുഞ്ഞുമോൻ ലവ്ലി കുഞ്ഞുമോൻ ദമ്പതികളുടെ ഏക മകനാണ് സാം. പിതാവ് സൗദി അറേബ്യയിൽ ജോലിയോടൊപ്പം കർത്താവിന്റെ വേലയിൽ ആണ്. അടൂർ ആനന്ദപ്പള്ളി ഐ. പി. സി സഭാ വിശ്വാസിയാണ് സാമും കുടുംബവും.
മുൻപ് പ്ലസ് ടു പഠനത്തിൽ 1200/1200 ലഭിച്ച മിടുക്കനാണ് സാം.
ഇപ്പോൾ സിവിൽ സർവീസ് എന്ന ലക്ഷ്യത്തിനായി സാം പ്രയത്നിക്കുന്നു. അനുഗ്രഹീതനായ ഒരു ഗിറ്റാറിസ്റ്റ് കൂടി ആണ് സാം.
ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ.
-Advertisement-