പെന്തെക്കൊസ്തൽ ചർച്ച് ഓഫ് മലേഷ്യ (റ്റി.പി.എം) കൺവൻഷൻ ജൂൺ 1 മുതൽ

ക്വാലലം‌പുര്: പെന്തെക്കൊസ്തൽ ചർച്ച് ഓഫ് മലേഷ് (റ്റി.പി.എം) സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ജൂൺ 1 വ്യാഴം മുതൽ 4 ഞായർ വരെ ഓഫ് ജലാൻ സെന്ററ്റുലയിലെ ലോറോങ് റ്റിമുറിൽ (No 2 A) നടക്കും.

വ്യാഴം മുതൽ ഞായർ വരെ വൈകിട്ട് 6.30 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30 ന് ബൈബിൾ ക്ലാസ്സ്, 9.30 ന് പൊതുയോഗം, ഉച്ചക്ക് 1.30 ന് കാത്തിരിപ്പ് യോഗം എന്നിവയും നടക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗവും നടക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

1931 ൽ റ്റി പി എം സഭാ സ്ഥാപകൻ പാസ്‌റ്റർ പോളും സഹപ്രവർത്തകരും മലേഷ്യയുടെ തലസ്ഥാനമായ ക്വാലലം‌പുരിൽ സുവിശേഷപ്രവർത്തിനായി എത്തുന്നത്. 15 ഓളം സഭകളാണ് ഇപ്പോൾ മലേഷ്യയിൽ സഭയ്ക്കുള്ളത്.

 

-Advertisement-

You might also like
Comments
Loading...