കരുതൽ നാലാം ഘട്ടം ചൊവ്വാഴ്ച്ച കാസർഗോഡ് ജില്ലയിൽ നടക്കും

കാസർഗോഡ്: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർധനരായ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയായ ‘കരുതൽ’ നാലാം ഘട്ടം മെയ് 30 ചൊവ്വാഴ്ച്ച വൈകിട്ട് 3 മണി മുതൽ 6 മണി വരെ പനത്തടി മാറാനാഥാ ഫുൾ ഗോസ്പൽ സഭയിൽ വച്ച് നടത്തപ്പെടുന്നു.

യു.കെയിലെ വെയ്ൽസിലുള്ള ടാബർനാക്കിൾ പെന്തക്കോസ്ത് സഭ സ്പോൺസർ ചെയ്തിരിക്കുന്ന ഈ സംരംഭത്തിൽ 50 വിദ്യാർത്ഥികൾക്കാണ് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. പാസ്റ്റർ സന്തോഷ് കെ. പി അധ്യക്ഷനായിരിക്കുന്ന യോഗത്തിൽ പഠനോപകരണ വിതരണത്തിന്റെ ഉത്ഘാടനം പാസ്റ്റർ സുനിൽ കുഞ്ഞുമോൻ നിർവഹിക്കും. ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡണ്ട് ഡോ. ബെൻസി ജി ബാബു മുഖ്യ പ്രഭാഷണം നടത്തും. ക്രൈസ്തവ എഴുത്തുപുര ജനറൽ കൌൺസിൽ അംഗം ഇവാ. ഫിന്നി കാഞ്ഞങ്ങാട് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.