കോവിഡിനേക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം തയാറായിരിക്കണം: ഡബ്ല്യുഎച്ച്ഒ

ജനീവ: കോവിഡ്-19നേക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം തയാറായിരിക്കണമെന്ന് ലോകരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകമെമ്പാടും കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഡാനം പുതിയ മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ കോവിഡ് അവസാനിക്കുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്ന് ടെഡ്രോസ് അഡാനം പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനു പുറമേ കൂടുതല്‍ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാനുള്ള സാധ്യതയുമുണ്ട്.

76-ാം ലോക ആരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ടെഡ്രോസ് അഡാനം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പുതിയ മഹാമാരിയെത്തുമ്പോള്‍ നാം കൂടുതല്‍ സ്ഥിരതയോടെ ഒറ്റക്കെട്ടായി മറുപടി നല്‍കാന്‍ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

-Advertisement-

You might also like
Comments
Loading...