ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് ആറിന് സുവി.ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയറിൻ്റെ ഗാനാലാപനങ്ങളോടെ തുടക്കമാകും.

റീജിയൺ പ്രസിഡണ്ട് പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായായ ഹെൻട്രി മാത്യൂസ് , റെജി മാത്യൂ ശാസ്താംകോട്ട , ജോൺ വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ ഷിജു കുര്യൻ, വി.ഒ.ജോസ്, കെ.ജെ. ജോബ് എന്നിവർ അദ്ധ്യക്ഷത വഹിക്കും.
27 ന് ശനിയാഴ്ച രാവിലെ പത്തിന് വനിതാ സമ്മേളനത്തിൽ ആലീസ് മാത്യൂസ്, ബ്ലസി ഹെൻട്രി എന്നിവർ പ്രസംഗിക്കും.രാവിലെ 10.30 ന് ബഥേൽ ഹോം ഹാളിൽ പാസ്റ്റേഴ്സ് കോൺഫറൻസും നടക്കും.
ഉച്ച കഴിഞ്ഞ് 2.30 ന് സി.ഇ.എം – സണ്ടേസ്കൂൾ സമ്മേളനത്തിൽ ഹെൻട്രി മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തും.

28 ന് ഞായറാഴ്ച പൊതുസഭായോഗത്തോടും കർത്തൃ മേശയോടും കൂടെ പര്യവസാനിക്കും.
കാസറഗോഡ് മുതൽ അട്ടപ്പാടി വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ശുശ്രൂഷകൻമാരും വിശ്വാസികളും സംബന്ധിക്കും.

-Advertisement-

You might also like
Comments
Loading...