സി ഇ എം യുവമുന്നേറ്റ യാത്ര വെള്ളിയാഴ്ച തിരുവനന്തപുരത്തു സമാപിക്കും

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹിക തിന്മകൾക്കെതിരെയുള്ള 2-മത് യുവമുന്നേറ്റ ബോധവൽക്കരണ യാത്ര മെയ്‌ 19 വെള്ളിയാഴ്ച സമാപിക്കും. ഏപ്രിൽ 24ന് കാസർഗോഡ് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് സമീപത്തു നിന്നും പ്രാർത്ഥിച്ചു ആരംഭിച്ച യാത്ര ഇപ്പോൾ കൊല്ലം ജില്ലയിൽ പര്യടനം നടത്തി വരികയാണ്. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ എന്നിവരുടെ നേതൃത്വത്തിൽ ഒരുപറ്റം യുവാക്കൾ യാത്രയെ അനുഗമിക്കുന്നുണ്ട്.

വിവിധ സമ്മേളനങ്ങളിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി ജെ തോമസ് എന്നിവരെ കൂടാതെ മറ്റ് കൗൺസിൽ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. വിവിധ സഭകളുടെയും യുവജന പ്രവർത്തകരുടെയും സഹകരണത്തോടെ നടക്കുന്ന ഈ പ്രോഗ്രാമിൽ സഭാ നേതാക്കളും വിവിധ ജില്ലകളിലുള്ള സി ഇ എം അംഗങ്ങളും പങ്കെടുക്കുന്നു. ഇന്ന് കൊട്ടാരക്കര റീജിയണിലെ സഭകൾ കേന്ദ്രീകരിച്ചാണ് യാത്ര. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും സഞ്ചരിക്കുന്ന ഈ ബോധവൽക്കരണ യാത്ര മെയ്‌ 19ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.