കേരളത്തിലെ ക്രൈസ്തവവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ നാളെ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ നാളെ 10.30ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. 500 ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് 368 പേജിൽ 2 ഭാഗമായാണ് തയാറാക്കിയിരിക്കുന്നത്. 4.87 ലക്ഷം പരാതികളാണു കമ്മിഷനു ലഭിച്ചത്. 31 നാണു കമ്മിഷന്റെ കാലാവധി തീരുന്നത്.

14 ജില്ലാ ആസ്ഥാനങ്ങളിലും തെളിവെടുപ്പു നടത്തി. എല്ലാ സഭാ ആസ്ഥാനങ്ങളിലും രൂപതകളിലും സന്ദർശനം നടത്തി. മലയോര, തീരദേശമേഖലയിൽ കൂടുതൽപേരെ നേരിട്ടു കണ്ടു. ദലിത് ക്രൈസ്തവ തൊഴിൽസംവരണത്തിലെ പാളിച്ചകൾ പരാതിയായി ലഭിച്ചെന്നും ജസ്റ്റിസ് കോശി പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.