പാസ്റ്റർ ഭക്തവത്സലൻ നിത്യതയിൽ പ്രവേശിച്ചു

ബാംഗ്ളൂർ:  പ്രശസ്ത ഗാനരചയിതാവും സംഗീതക്ജനും ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ രക്ഷാധികാരിയുമായ പാസ്റ്റർ ഭക്തവത്സലൻ നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങളും മറ്റ് അനുബന്ധ ശാരീരിക അസ്വസ്ഥകളും തന്നെ അലട്ടിക്കൊണ്ടിരിന്നു. അൽപ നിമിഷം മുമ്പ് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പട്ടു.

കഴിഞ്ഞ 52 വർഷത്തിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് നിറസാന്നിദ്ധ്യമായി നിലകൊണ്ടിരുന്നു, അനേകം ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സംഭാവന ചെയ്ത കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിൻറെ ഡയറക്ടറായി ദീർഘ വർഷം പ്രവർത്തിച്ചിരുന്നു. “പാടുവാൻ എനിക്കില്ലിനി ശബ്ദം”, “ആട്ടിടയാ”, “മനസ്സലിവിൻ മഹാദൈവമേ”, “പരിശുദ്ധൻ മഹോന്നത ദേവൻ” “ആരാധ്യനെ”, “മായയാമീലോകം”, എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മ ചൈതന്യത്തിൻറെ അലകൾ ഉയർത്തിയ 250 ൽ പരം ഗാനങ്ങൾ രചിച്ച് ഈണം പകർന്നിട്ടുണ്ട്. ഇവയിൽ മിക്കവയും താൻ പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജന്മം കൊണ്ടവയാണ്. സംസ്കാരവും മറ്റു അനുബന്ധ വിവരങ്ങളും പിന്നാലെ അറിയിക്കുന്നതാണ്. ഭാര്യ: ബീന. മക്കൾ: ബിപിൻ, ബിനി, ബെഞ്ചി. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓർത്താലും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading