ഇടയ്ക്കാട് കൺവൻഷന് അനുഗ്രഹീത തുടക്കം

ഇടയ്ക്കാട്: കാർമേഘങ്ങളെ വകഞ്ഞു മാറ്റി സൂര്യൻ തെളിഞ്ഞു നിന്നത് ഇടയ്ക്കാട് കൺവൻഷന്റെ ഉദ്ഘാടന ദിനത്തിൽ ഇത്ര നല്ല നിമിഷങ്ങൾ ഇടയ്ക്കടിനു സമ്മാനിക്കുവാൻ ആയിരുന്നു എന്നറിയുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതി. ഇത്രത്തോളം ഈ നാടിനെയും ദൈവജനത്തെയും ദൈവം സ്നേഹിക്കുന്നു എന്നതിന് ഇതിനപ്പുറം എന്തു സാക്ഷ്യം. പാസ്റ്റർ ഷാബു ജോണിന്റെ അധ്യക്ഷതയിൽ സുവി. ഷാജൻ ജോൺ ഇടയ്ക്കാട് ഉദ്ഘാടനം നിർവഹിച്ചു ഇടയ്ക്കാട് കൺവൻഷൻ ദൈവ കരങ്ങളിൽ സമർപ്പിച്ചു.

ശേഷം സുവി. ജോൺ പി തോമസ് (എറണാകുളം) ആദ്യ ദിവസത്തിലെ സുവിശേഷ പ്രഭാഷകനായി. യഗാപീഠത്തിലെ കുറുംപ്രാവിനെപ്പോലെ നമുക്കുവേണ്ടി കഷ്ടം സഹിച്ച ക്രിസ്തുവിന്റെ ത്യാഗം പ്രസംഗകൻ വിവരിക്കുമ്പോൾ ഏവരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ജമൽസൺ പി ജേക്കബ് നേതൃത്വത്തിലുള്ള കൺവൻഷൻ ഗായകസംഘം ആത്മീക ആരാധനയ്ക്ക് നേതൃത്വം നൽകി. സീനിയർ പാസ്റ്റർ ബെഞ്ചമിൻ വർഗീസിന്റെ പ്രാർത്ഥനയ്ക്കും ആശീർവാദത്തിനും ശേഷമായി ഇടയ്ക്കാട് കൺവൻഷന്റെ ഒന്നാം ദിവസം അവസാനിച്ചു. പന്തലിൽ നിന്നും കുശലം പറഞ്ഞു സ്നേഹം പുതുക്കി കൈകൊടുത്തു പിരിയുമ്പോൾ ഏവരും പറഞ്ഞു “നമ്മുടെ ദൈവം ജീവിക്കുന്നു.”

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading