ഇടയ്ക്കാട് കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

കടമ്പനാട്: യുവജന സൗഹൃദ കൂട്ടായ്മയായ ഇടയ്ക്കാട് കുടുംബം സംഘടിപ്പിക്കുന്ന “ഇടയ്ക്കാട് കൺവൻഷൻ” ഒരുക്കങ്ങൾ ആരംഭിച്ചു. 2023 മെയ് 4, 5, 6 തീയതികളിലായാണ് കൺവൻഷൻ നടക്കുന്നത്. ഇടയ്ക്കാട് വടക്ക്, ദക്ഷിണേന്ത്യ ദൈവസഭയ്ക്ക് സമീപമായി തയ്യാറാക്കുന്ന ഇമ്മനുവേൽ ഗ്രൗണ്ടാണ് കൺവൻഷൻ വേദി.
കൺവൻഷൻ പ്രഭാഷകരായ പാസ്റ്റർ ജോൺ പി തോമസ്, സിസ്റ്റർ ഷീലാ ദാസ്, പാസ്റ്റർ കെ ജെ തോമസ് എന്നിവർ ദൈവവചനം സംസാരിക്കും.

ജെമൽസൺ പി ജേക്കബ് & ബ്ലസി ബെൻസൺ എന്നിവരടങ്ങുന്ന ശാലേം ആലപ്പുഴ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

സൗഹൃദ സംഘമായി രൂപം കൊള്ളുകയും പിന്നീട് സുവിശേഷീകരണ ലക്ഷ്യങ്ങളുമായി പ്രവർത്തിച്ചു വരുന്ന ഇടയ്ക്കാട് കുടുംബം എന്ന ക്രിസ്തീയ സൗഹൃദ കൂട്ടായ്മയാണ് കൺവൻഷൻ സംഘാടകർ.
വിവിധ ക്രൈസ്തവ സഭകളുടെ സംഗമഭൂമിയും കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശവുമാണ് ഇടയ്ക്കാട്. സ്വദേശികളായ വിശ്വാസികളുടെ സംഗമം കൂടി ലക്ഷ്യമിട്ടാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading