മേപ്രാൽ ചർച്ച് ഓഫ് ഗോഡ് പ്ലാറ്റിനം ജൂബിലി നിറവിൽ

KE News Desk | Pathanamthitta

മേപ്രാൽ: ആദ്യ നൂറ്റാണ്ടിലെ പെന്തക്കോസ്ത് അനുഭവത്തിൻ്റെ ആവർത്തനം പേറിയ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ കേരള സ്റ്റേറ്റിൻ്റെ മേപ്രാൽ സഭ പ്ലാറ്റിനം ജൂബിലി നിറവിൽ. 75 വർഷം പിന്നിടുന്ന സഭാ ജൂബിലി പരിപാടികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സഭാ മുൻ സ്റ്റേറ്റ് സെക്രട്ടറിയും സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ ജെ.ജോസഫ് നിർവഹിച്ചു. സത്യ സുവിശേഷത്തിൻ്റെ സാക്ഷിയാകാൻ വിളിക്കപ്പെട്ടവരുടെ കൂട്ടമാണ് സഭയെന്നും സമൂഹത്തോടുള്ള കടപ്പാട് നിറവേറ്റാനുള്ള ദൗത്യമാണ് സഭയുടേതെന്നും പാസ്റ്റർ ജെ.ജോസഫ് പറഞ്ഞു.
സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.ബെന്നി അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ സജി ചാക്കോ, ബിജു ജോസഫ്, ആശിഷ് കോശി, ഐപിസി കൗൺസിൽ അംഗം ജോജി ഐപ്പ് മാത്യൂസ്, സഭയുടെ സെക്രട്ടറി ജോബിൻ വർഗീസ്, ട്രഷറർ ഉമ്മൻ തോമസ്, കമ്മറ്റി അംഗങ്ങളായ ജേക്കബ് വർക്കി, ജസ്റ്റിൻ സാമുവൽ എന്നിവർ പ്രസംഗിച്ചു.
1948 ൽ പുരക്കൽ ഭവനത്തിൽ തുടങ്ങിയ ചെറിയ കൂട്ടായ്മയാണ് ക്രമീകൃത പ്രാദേശിക സഭയായി വളർന്നത്. ഭവന ദാനം, വിദ്യാഭ്യാസ സഹായം, സുവിശേഷയോഗങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ജൂബിലിയോടനുബന്ധിച്ച് നടക്കും. ഡിസംബർ 23ന് ജൂബിലി സമാപന സമ്മേളനം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.