ഐപിസി ചാത്തന്നൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

കൊല്ലം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചാത്തന്നൂർ 24 മത് സെന്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ 16 വരെ ചാത്തന്നൂർ കാരംകോട് ഐപിസി എബൻ ഏസർ ഗ്രൗണ്ടിൽ നടക്കും.

സെന്റർ പാസ്റ്റർ തങ്കച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്ററമാരായ അജി ഐസക് , വി.പി. ഫിലിപ്പ്, ഡോ. ഫിലിപ്പ് പി. തോമസ്, റ്റി. ഇ. വർഗീസ്, ജോൺസൻ ദാനിയേൽ എന്നിവർ പ്രസംഗിക്കും.
കൺവൻഷനോടനുബന്ധിച്ച് സോദരി സമാജം മേഖല സമ്മേളനം, സണ്ടേസ്കൂൾ , പി വൈ പി എ വാർഷികം, സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും.
ഉമ്മന്നൂർ താബോർ വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

സെന്റർ പ്രസിഡന്റ് പാസ്റ്റർ തങ്കച്ചൻ ജോർജ് സെന്റർ സെക്രട്ടറി പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി, സെന്റർ ട്രഷറർ സി.കെ. അലക്സണ്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള കൺവൻഷൻ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

-Advertisement-

You might also like
Comments
Loading...