രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. രാജ്യത്ത് 1890 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയര്‍ന്നു.

കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഏഴ് കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ട് വിതവും കേരളത്തില്‍ മൂന്നു പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

‘കൊവിഡ് നമുക്കിടയില്‍ തന്നെയുണ്ട്. ഇടയ്ക്കിടെ കൊവിഡ് തലപൊക്കും.പക്ഷേ ഭയപ്പെടാന്‍ ഒന്നുമില്ല, കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. നമ്മള്‍ കേസുകള്‍ കണ്ടുപിടിക്കുന്നതിന്റെ കാരണം നമ്മുടെ നിരീക്ഷണം ശക്തമായതിനാലാണ്’- എയിംസിലെ ഡോക്ടര്‍ നീരജ് നിശ്ചല്‍ പറഞ്ഞു.

-Advertisement-

You might also like
Comments
Loading...