എക്സൽ മിനിസ്ട്രിസ് ഇൻറർനാഷണൽ ഓഫീസ് സമർപ്പണ ശുശ്രൂഷ മാർച്ച് 27ന്

പത്തനംതിട്ട: കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസിന്റെ ഇൻറർനാഷണൽ ഓഫീസ് സമർപ്പണ ശുശ്രൂഷ 2023 മാർച്ച് 27 തിങ്കളാഴ്ച 3:00 മണിക്ക് കുമ്പനാട് വച്ച് ഇന്ത്യയിലെ പ്രമുഖ ദൈവസഭകളുടെ ലീഡേഴ്സായ റവ. ഡോ. കെ സി ജോൺ, റവ. സി സി തോമസ്, റവ. പി ജി മാത്യുസ്, റവ.കെ സി തോമസ്, റവ. ഒ എം രാജുക്കുട്ടി, പാസ്റ്റർ ബാബു ചെറിയാൻ, റവ. വർക്കി എബ്രഹാം കാച്ചാണത്ത്, പാസ്റ്ററുമാരായ ഫിന്നി ജേക്കബ്, തോമസ് എം പുളിവേലിൽ, സിസി എബ്രഹാം, ടി.വി പൗലോസ്, പിജെ തോമസ്, ഷാജി എം പോൾ, ജി അലക്സാണ്ടർ, ഫിന്നി കുരുവിള, എബ്രഹാം മന്ദമരുതി, ഷാജി എം പോൾ, ഫിന്നി കുരുവിള, പിവി ഗിരിജൻ, ജിജി ചാക്കോ, ജോർജ്ജ് എബ്രഹാം മലയിൽ, റോയി വാഴമുട്ടം , ടി വൈ യോഹന്നാൻ , ലിജോ ജോസഫ് , കെ ഐ രാജേഷ് , യുവജനപ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്ന പാ. പിഎ ജെറാൾഡ്, പാ. ജോസ് ജോർജ് , പാ.ഷിബിൻ സാമുവൽ , പാ.ജോബ് തോമസ്, ഇവാ. അജു അലക്സ് , പാ. ഉമ്മൻ പി ക്ലമൻസൻ, ബ്ര. സുനിൽ പി വർഗിസ് എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ നടത്തപ്പെടും.

ക്രൈസ്‌തവ മാധ്യമ പ്രവർത്തകരും വിവിധ ബൈബിൾ കോളജ് പ്രതിനിധികളും സമർപ്പണ ശുശ്രൂഷയിൽ പങ്കെടുക്കും. ഗായകൻ ഇമ്മാനുവൽ ഹെൻട്രിയും എക്സൽ മ്യൂസിക് ബാന്റും സംഗീത വിരുന്ന് അവതരിപ്പിക്കും. റവ. തമ്പി മാത്യു (ചെയർമാൻ എക്സൽ മിനിസ്ട്രീസ്) ഡയറക്ടറുമാരായ പാസ്റ്റർ ബിനു ജോസഫ് വടശേരിക്കര, അനിൽ പി എം എന്നിവർ നേതൃത്വം നൽകും. Excel Media യൂട്യൂബിൽ ചാനലിൽ ലൈവായി കാണാൻ കഴിയും.

-Advertisement-

You might also like
Comments
Loading...