റ്റി.പി.എം ബെംഗളൂരു സെന്റർ കണ്‍വൻഷന് തുടക്കം

ബെംഗളൂരു: കർണാടകയിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കണ്‍വന്‍ഷന് ഗധലഹള്ളി സെന്റ് മൈക്കിൾസ് സ്കൂളിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ സെന്ററിൽ തുടക്കമായി.

റ്റി പി എം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസിന്റെ പ്രാർത്ഥനയോട് ആരംഭിച്ച പ്രരംഭ യോഗത്തിൽ 1 യോഹന്നാൻ 5: 18 ആധാരമാക്കി നാഗ്പൂർ സെന്റർ പാസ്റ്റർ റോട്ട്റിക്ക് കുമാർ പ്രസംഗിച്ചു. ദൈവമക്കൾ ആകുന്ന നാം പാപങ്ങൾ വിട്ട് അകന്ന് ദൈവവചനാടിസ്ഥാനത്തിൽ വിശുദ്ധ ജീവിതം നയിക്കണം എന്ന് പാസ്റ്റർ റോട്ട്റിക്ക് കുമാർ പ്രസ്താവിച്ചു. സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

നാളെയും മറ്റേന്നാളും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗത്തിൽ കർണാടകയിലെ ഗോകുല, ഫ്രാസർ ടൗൺ, യെലഹങ്ക, ബെല്ലാരി, തുംകൂർ, ചിക്കമംഗളൂർ, ഹൂബ്ലി, മൈസൂർ, ഉഡുപ്പി, ഇച്ചിലംപാടി, മംഗളൂരു, ഗോവയിലെ പഞ്ചിം, വെർനാ, ആന്ധ്രാപ്രദേശിലെ ഗുന്റകല്‍ തമിഴ്നാട്ടിലെ ഹൊസൂർ തുടങ്ങിയ ബെംഗളൂരു സെന്ററിലെ 46 പ്രാദേശിക സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

-Advertisement-

You might also like
Comments
Loading...