ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം

ഡല്‍ഹി: ഡല്‍ഹിയിലും കാശ്മീരിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. ഒരു മിനിറ്റ് നേരത്തോളം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് എന്‍സിആര്‍ മേഖലയില്‍ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളില്‍ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂടി നില്‍ക്കുകയാണ്.

കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായോ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ റിപ്പോര്‍ട്ടുകളില്ല.

-Advertisement-

You might also like
Comments
Loading...