പെന്തക്കോസ്തൽ അസംബ്ളി മസ്കറ്റ് (ഒ പി എ) സഭക്ക് പുതിയ നേതൃത്വം

മസ്കറ്റ്: പെന്തക്കോസ്തൽ അസംബ്ളി മസ്കറ്റ് (ഒ പി എ) 2023-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2023 മാർച്ച്‌ 10 വെള്ളിയാഴ്ച സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൻ ജോർജിന്റ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറിയായി ബ്രദർ ജോർജ് കെ സാമുവേൽ, ജോയിന്റ് സെക്രട്ടറിയായി ബ്രദർ അലക്സാണ്ടർ പി. എസ്, ട്രഷററായി ബ്രദർ ജോമോൻ മാത്യു, ജോയിന്റ് ട്രഷററായി ബ്രദർ സാം ജോൺസൻ കമ്മിറ്റി അംഗങ്ങളായി ബ്രദർ ഫിലിപ്പ് ബേബി, ബ്രദർ ബെന്നി സാം, ബ്രദർ അലക്സാണ്ടർ വർഗീസ്, ബ്രദർ അജു കെ പണിക്കർ, ബ്രദർ റോബിൻ മാത്യു, ബ്രദർ സാംസൺ ജോർജ് എന്നിവരെയും തിരഞ്ഞെടുത്തു.

ഗൾഫിലെ പ്രാരംഭകാല മലയാളി പെന്തക്കോസ്ത് കൂട്ടായ്മകളിൽ ഒന്നായ
പെന്തക്കോസ്തൽ അസംബ്ളി മസ്കറ്റ് (ഒ പി എ) സഭയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രത്യേക ആത്മീക സംഗമങ്ങളും നടത്തിവരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like