കേരളത്തിലെ ക്രിസ്ത്യൻ സഭകളുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് ആർഎസ്എസ്

എറണാകുളം: കേരളത്തിൽ ക്രിസ്ത്യൻ സഭകളുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് ആർഎസ്എസ്. ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ആർഎസ്എസിനെ കുറിച്ച് ആശങ്കയില്ല എന്ന് അദ്ദേഹം പറഞ്ഞു. സഭാ നേതൃത്വവുമായി നിലവിലുളള ആശയവിനിമയം തുടരുമെന്നും ആർഎസ്എസ് പ്രാന്ത കാര്യവാഹ് പിഎൻ ഈശ്വരൻ പറഞ്ഞു.

കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ചർച്ചയ്‌ക്ക് മുന്നോട്ട് വന്നിട്ടില്ല. ചർച്ചയ്‌ക്ക് തയ്യാറായാൽ വിഷയം അപ്പോൾ പരിഗണിക്കും. എന്നാൽ രാഷ്‌ട്ര വിരുദ്ധരോട് ഒരു വിധത്തിലുളള അനുകൂല സമീപനവും സ്വീകരിക്കില്ലായെന്നും പ്രാന്ത കാര്യവാഹ് പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി നടത്തിയത് സംഘടനാപരമായ ചർച്ചയല്ല. ഇങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരം ബൗദ്ധിക തലത്തിലുള്ള സംവാദമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശവിരുദ്ധ നിലപാടുള്ളവരുമായി ചർച്ചയ്‌ക്ക് തയ്യാറല്ലെന്നും പിഎൻ ഈശ്വരൻ പറഞ്ഞു. ഭാരതം ഹിന്ദു രാഷ്‌ട്രം തന്നെയാണ്. അങ്ങനെതന്നെ നിലനിർത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത് എന്ന് എറണാകുളത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like