സ്വവര്‍ഗ വിവാഹം: രാജ്യത്തെ ജനങ്ങളുടെ വിവേകത്തിന് വിടേണമെന്ന് നിയമമന്ത്രി കിരണ്‍ റിജിജു

സ്വവര്‍ഗ വിവാഹ വിഷയം രാജ്യത്തെ ജനങ്ങളുടെ വിവേകത്തിന് വിടേണ്ട വിഷയമാണെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. ‘ഇന്ത്യ ടുഡേ’ കോണ്‍ക്ലേവ് 2023ല്‍ സംസാരിക്കവെയാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. സുപ്രീംകോടതി വിഷയം പരിഗണിച്ചതോടെ സ്വവര്‍ഗവിവാഹം രാജ്യത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മിക്ക മത,സമുദായ,രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന രാജ്യത്തെ ജനങ്ങളുടെ ജ്ഞാനത്തിന് ഞാന്‍ സ്വവര്‍ഗ വിവാഹം സംബന്ധിച്ച വിഷയംവിടുന്നുവെന്ന് നിയമമന്ത്രി റിജിജു പരിപാടിയില്‍ പറഞ്ഞു. വിഷയം സുപ്രീം കോടതി തീരുമാനിക്കേണ്ട കാര്യമാണോ അതോ പാര്‍ലമെന്റിന് വിടണോ എന്ന ചോദ്യത്തിന്, അത് പാര്‍ലമെന്‍റിന് വിടണം എന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ ഇരിക്കുന്ന ആളുകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്നു.

“സുപ്രീം കോടതിക്ക് അതിന്റേതായ അധികാരമുണ്ട്. ഞങ്ങള്‍ അതിന്റെ പ്രദേശത്ത് അതിക്രമിച്ചു കടക്കേണ്ടതില്ല. എന്നാല്‍ സ്വവര്‍ഗ വിവാഹത്തിന്റെ കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പാര്‍ലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമം ഭരണഘടനയുടെ ആത്മാവില്‍ ഇല്ലെങ്കില്‍, അത് മാറ്റാന്‍ സുപ്രീം കോടതിക്ക് അവസരമുണ്ട്. അല്ലെങ്കില്‍ മറ്റൊരു വിധി പുറപ്പെടുവിക്കുക അല്ലെങ്കില്‍ പാര്‍ലമെന്റിലേക്ക് തിരികെ റഫര്‍ ചെയ്യുക” -നിയമമന്ത്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീം കോടതിക്ക് എന്തും പരാമര്‍ശിച്ച്‌ വിധി പറയാമെന്ന് കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like