എക്സൽ വിബിഎസ് ഏപ്രിൽ 10 മുതൽ

സ്വരാജ് : ഐപിസി എബനേസർ സ്വരാജ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 മുതൽ 14 വരെ എക്സൽ വിബിഎസ് നടത്തപ്പെടുന്നു. എല്ലാ ദിവസവും രാവിലെ 8 :30 മുതൽ 12 :30 വരെ സ്വരാജ് ഐപിസി എബനേസർ സഭയിൽ വച്ചാണ് നടക്കുന്നത്. ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി വർക്കി ഉദ്ഘാടനം ചെയ്യും. ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങളുടെ ഇടയിൽ ശക്തമായി പ്രയോജനപ്പെടുന്ന എക്സൽ മിനിസ്ട്രി സിലബസ് പ്രകാരമാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കായി സ്‌കിറ്റുകൾ,പാട്ടുകൾ,ആക്റ്റിവിറ്റുകൾ,ഗെയിമുകൾ,ആക്ഷൻ സോങ്ങുകൾ,പപ്പറ്റ് ഷോ,മാജിക്ക് ഷോ,റാലി,സ്നേഹവിരുന്ന്,ആകർഷകമായ സമ്മാനങ്ങൾ എന്നിവ വിബിഎസിന്റെ പ്രത്യേകതയായി ഉണ്ടായിരിക്കും.

മൂന്ന് വയസ്സ് മുതലുള്ള എല്ലാ കൂട്ടുകാർക്കും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. സുവി.ബിൻസൺ കെ.ബാബു(സഭാ ശുശ്രുഷൂകൻ), സിജോ വർഗീസ്(ജനറൽ കൺവീനർ),ജിബിൻ ബെന്നി(ജോയിന്റ് കൺവീനർ),മെൽബിൻ അനിൽ(ജോയിന്റ് കൺവീനർ)എന്നിവർ വിബിഎസ് കമ്മറ്റി അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.