ക്രിസ്ത്യാനികൾക്കെതിരായ അക്രമം: റിപ്പോർട്ട് നൽകാൻ ജാർഖണ്ഡ് സർക്കാരിന് കോടതി നിർദേശം

ന്യൂഡൽഹി: ക്രിസ്ത്യനികൾക്ക് ക്രിസ്തീയ സ്ഥാപനങ്ങൾക്കും നേർക്കു നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ജാർഖണ്ഡ് സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചു. ബിഹാർ, ഛത്തീസ്ഗഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, യുപി സർക്കാരുകൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

ബെംഗളൂരു ആർച്ച്ബിഷപ് ഡോ.പീറ്റർ മച്ചാഡോയും നാഷനൽ സോളിഡാരിറ്റി ഫോറം, ഇവാൻജലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യയും ആണ് ഹർജി നൽകിയത്. ആരോപണം തെറ്റാണെന്നു കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.

 

-Advertisement-

You might also like
Comments
Loading...