തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ലീഡേഴ്‌സ് മീറ്റും പ്രവർത്തനോദ്ഘാടനവും നടന്നു

തിരുവല്ല: തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃയോഗവും 2023ലെ ചിൽഡ്രൻസ് ഫെസ്റ്റിന്റെ പ്രവർത്തനോദ്ഘടനവും മാർച്ച്‌ അഞ്ചിനു തിരുവല്ലയിൽ നടന്നു.
തിമഥി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് പാസ്റ്റർ റെജി മൂലേടം അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ കെ. ജെ മാത്യു മുഖ്യ പ്രഭാഷണം നടത്തി. 2023-24 വർഷത്തെ വിവിധ പ്രവർത്തനങ്ങളെകുറിച്ച് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് മിഷൻ ഡയറക്ടർ പാസ്റ്റർ സാലു വർഗീസ് സംസാരിച്ചു.

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഭാരവാഹികളായി പേട്രൺ – പാസ്റ്റർ. രാജൻ ആഷേർ, പ്രസിഡന്റ് – പാസ്റ്റർ റെജി മൂലെടം, വൈസ് പ്രസിഡന്റ്മാരായി പാസ്റ്റർ ബിജു ഈപ്പൻ, പാസ്റ്റർ കുര്യൻ മാത്യു, സെക്രട്ടറി സഹോ. എബ്രഹാം ഫിലിപ്പോസ്, ജോയിന്റ് സെക്രട്ടറിമാരായി പാസ്റ്റർ ജോൺസൻ സാമൂവേൽ, സഹോ. എം ജി മാത്യു, മിഷൻ ഡയറക്ടർ പാസ്റ്റർ സാലു വർഗീസ്, ഓഡിറ്റർ സഹോ. വിത്സൻ എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു.
തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിലേക്ക്
പാസ്റ്റർ വിനീഷ് കെ എം (ഡയറക്ടർ, കരുതൽ പ്രോജെക്ട്), പാസ്റ്റർ സാംസൺ ബേബി ( ഡയറക്ടർ, യൂത്ത് സെമിനാർ), ഇവാ. അരുൺ ജി. കെ ( ഡയറക്ടർ, നാഷണൽ പ്രോഗ്രാം), പാസ്റ്റർ. മോൻസി മാമൻ ( മീഡിയ ഡിപ്പാർട്ട്മെന്റ്), ഇവാ. ബ്ലസൻ ഡേവിഡ് ( ഡയറക്ടർ, ചിൽഡ്രസ് ഫെസ്റ്റ് ), പാസ്റ്റർ ജോർജ് കുട്ടി എ സി ( പ്രയർ കോർഡിനേറ്റർ ), പാസ്റ്റർ ജയപ്രകാശ് (ഡയറക്ടർ, ഫാമിലി & പാസ്റ്റർസ് സെമിനാർ), സഹോ. ജോബ് കെ തോമസ് (ഓഫീസ് അഡ്മിനിസ്ട്രേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.

പാസ്റ്റർ രാജൻ ജെ ആഷേർ പുതിയതായി തിരഞ്ഞെടുത്തവർക്ക് വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തി. ഡോ. സാം സ്കറിയ, ബാബു തോമസ്, പാസ്റ്റർ എബ്രഹാം മന്ദമരുതി, വിത്സൻ എബ്രഹാം എന്നിവർ സമ്മേളനത്തിൽ ആശംസകളറിയിച്ചു.
കുഞ്ഞുങ്ങൾ, കൗമാരക്കാർ, കുടുംബങ്ങൾ എന്നീ വിവിധ വിഭാഗങ്ങളിലുള്ളവരുടെ ആത്മീയ വളർച്ചയെ ലക്ഷ്യമാക്കി വിവിധ പ്രോഗാമുകൾ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നടത്തി വരുന്നു. കുട്ടികൾക്കായി ചിൽഡ്രൻസ് ഫെസ്റ്റ്, കൗമാരക്കാർക്കായി ടീൻ ചലഞ്ച്, യുവജനങ്ങൾക്കായി കരിയർ ഗയിഡൻസ്, പ്രീ-മാരിറ്റൽ കൗൺസിലിംഗ്, ഫാമിലി കൗൺസിലിംഗ്, കരിയർ കൗൺസിലിംഗ് ഇങ്ങനെ വിവിധ തരത്തിലുള്ള പ്രോഗ്രാമുകൾ ചെയ്തു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ ബിജു ഈപ്പൻ സ്വാഗതവും, പാസ്റ്റർ ജോൺസൻ ശാമുവേൽ നന്ദിയും അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.