ക്രിസ്റ്റീന മേരി രാജന് ഷാർജ എഡ്യൂക്കേഷണൽ എക്സല്ലൻസ് അവാർഡ്

ശാലേം ഏ ജി ഷാർജ സഭാംഗമായ രാജൻ സെബാസ്റ്റ്യൻ-റെനി സൂസൻ ദമ്പതികളുടെ മകൾ ആയ ക്രിസ്റ്റിന മേരി രാജന് (10) ഷാർജയിലെ ഏറ്റവും ഉന്നതമായ ഷാർജ എഡ്യൂക്കേഷണൽ എക്സല്ലൻസ് അവാർഡിന് അർഹയായി. GEMS മില്ലേനിയം സ്കൂളിലെ ഗ്രേഡ് 5 സ്റ്റുഡന്റ്‌ ആയ ക്രിസ്റ്റീന, ഈ അവാർഡിന് പരിഗണിക്കപ്പെട്ടത് തന്റെ പഠനത്തിനുള്ള മികവുകൾ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, സംഗീതം, ചാരിറ്റി, പൊതുവിജ്‍ഞാനം, സാമൂഹിക സമീപനം, ശാസ്ത്ര സാങ്കേതിക മികവ് , ഇന്നോവേഷൻ ആൻഡ് ക്രീയേറ്റിവിറ്റി എന്നിവയിലുള്ള കഴിവുകൾ കൂടി പരിഗണിച്ചാണ്. ആദ്യ റൗണ്ടിന് ശേഷം ഏകദേശം ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഷാർജ എഡ്യൂക്കേഷണൽ കൗൺസിലിന്റെ ( ഷാർജ ഗവണ്മെന്റ് അതോറിറ്റി) ഇന്റർവ്യൂയും മറികടന്നാണ് ഈ അവാർഡ് കരസ്ഥമാക്കിയത്. UAE ലെ എല്ലാ സ്കൂളിൽ നിന്നും ഗ്രബ് 5 വിലെ ഒരു മികച്ച വിദ്യാത്ഥിക്കു മാത്രം ലഭിക്കുന്ന അവാർഡ് ആണ് ക്രിസ്റ്റിന കരസ്ഥമാക്കിയത് .

News Middle Advt Banner

ഫെബ്രുവരി 22നു ഹിസ് ഹൈനെസ്സ് ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ കാസ്മി ഡെപ്യൂട്ടി റൂളർ ഓഫ് ഷാർജ ആൻഡ് ഡെപ്യൂട്ടി ചെയർമാൻ ഓഫ് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ, അവാർഡ് ദാനം ജവാഹർ കൺവെൻഷൻ സെന്ററിൽ നടത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading