ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രുഷയും

ബാംഗ്ലൂർ: ഗിൽഗാൽ ക്രിസ്ത്യൻ അസ്ലംബ്ലിയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും നടക്കും. 2023 മാർച്ച് 3, 4, 5 തിയതികളിൽ ബാംഗ്ലൂർ ആർ.ടി നഗർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്റർ ഹാളിൽ വച്ചാണ് യോഗങ്ങൾ ക്രമികരിച്ചിരിക്കുന്നത്. രാവിലെ 10.30 മുതൽ 01.00 വരെയും വൈകിട്ട് 06.30 മുതൽ 08.30 വരെയും യോഗങ്ങൾ നടക്കും.

അനുഗ്രഹീത ദൈവവചന പ്രഭാഷകൻ പാസ്റ്റർ സുനി ഐക്കാട് ദൈവവചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. സംഗീതാരാധന, ദൈവവചന സന്ദേശം, വിടുതൽ ശുശ്രൂഷ, വ്യക്തിപരമായ പ്രാർത്ഥന തുടങ്ങിയവ ഉണ്ടായിരിക്കും. പാസ്റ്റർ എം. അലക്സാണ്ടർ, പാസ്റ്റർ ഫിന്നി വർഗ്ഗീസ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading