മഹാനഗരത്തിൽ ആഹാരത്തിന്റെ മണിനാദവുമായി ‘ഫീഡ് ദി ഹംഗ്രി’

യേശുവിനെ നിങ്ങൾ എന്നെങ്കിലും വിശന്നവനായോ, ദാഹിച്ചവനായോ, വസ്ത്രമില്ലാത്തവനായോ കണ്ടിട്ടുണ്ടോ? ഇല്ലെന്നാണ് നമ്മുടെ ഉത്തരം. കാരണം നമ്മുടെ കാലത്തല്ലല്ലോ യേശു ജീവിച്ചിരുന്നത്. എന്നാൽ കണ്ണു തുറന്നു നോക്കിയാൽ കാണുവാൻ സാധിക്കും അത്തരത്തിൽ വിശക്കുന്നവരെയും, ദാഹിക്കുന്നവരെയും, വസ്ത്രമില്ലാത്തവരെയും. പ്രത്യക്ഷത്തിൽ നമുക്ക് യേശുവിനെ അങ്ങനെ കാണുവാൻ കഴിയുന്നില്ലെങ്കിലും, അങ്ങനെയുള്ളവരെ യേശുവിനെപ്പോലെ കാണുവാൻ കഴിഞ്ഞാൽ ക്രിസ്തുവിന് എന്ന വിധം നാം ആവശ്യക്കാരന് ആശ്വാസമാകും. തീർച്ച!!. അതെ, സമൂഹത്തിൽ തീരാ നൊമ്പരമായി തീരുന്നവരെ യേശുവിനെ കാണുന്നതിനു സമാനമായി കണ്ടാൽ നാം നിശ്ചയമായും ദൈവസ്നേഹത്താൽ നിറഞ്ഞു പ്രവർത്തിക്കും. അത്തരത്തിൽ ഉള്ള ചില കാഴ്ചകളാണ് ‘ഫീഡ് ദി ഹംഗ്രി’ എന്ന പ്രവർത്തനത്തിന് പ്രേരക ഘടകമായി തീർന്നതും.
” വേല ചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് ” എന്നാണല്ലോ ബൈബിൾ വചനം.(2 തെസ്സ:3:10). എന്നാൽ അത്തരത്തിൽ അധ്വാനിച്ചു ആഹാരം കഴിക്കുവാൻ ആരോഗ്യമില്ലാത്തവരോ?
ആ ചോദ്യത്തിന് ഉത്തരമാണ് മുംബൈയിൽ കെ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഫീഡ് ദി ഹംഗ്രി.
കോടിക്കണക്കിനു ജനങ്ങൾ തിങ്ങി പാർക്കുന്ന മഹാനഗരമായ മുംബൈയിൽ അന്നത്തിനായി ഗതി മുട്ടിയവർക്ക്‌ ആശ്വാസത്തിന്റെ ഒരിറ്റു തണ്ണീരായി മാറുകയാണ്‌ ഈ പ്രവർത്തനം. പാതയോരങ്ങളിൽ വിശന്നലയുന്നവർക്കും, പ്രേത്യേകാൽ ക്യാൻസർ ബാധിതരായി റ്റാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ അഭയം പ്രാപിച്ചിരിക്കുന്നവർക്കുമാണ് ഒരു നേരത്തെ ആഹാരത്തിന്റെ കരുതലുമായി കെ ഇ പ്രവർത്തകർ എത്തുന്നത്.

സ്വർഗത്തിൽ പ്രതിഫലമുള്ള ജീവകാരുണ്യ
പ്രവർത്തനങ്ങൾക്കായി നമ്മുടെ കണ്ണും, കാതും, കരങ്ങളും, കാലും ഒരേ നിലയിൽ ഹൃദയത്തിൽ നിറയുന്ന ദൈവസ്നേഹത്താൽ പ്രവർത്തിക്കട്ടെ..ധാരാളം പരിമിതികൾക്കിടയിൽ ഒരിറ്റു തണ്ണീരായി ആരംഭിച്ച ഈ പ്രവർത്തനം ഒരു വലിയ നദിയാകണം. അനേകർക്കു ആശ്വാസമാകണം. ഈ നദിയിൽ വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കുവാൻ മാന്യ വായനക്കാരുടെ പ്രാർത്ഥനയും, സഹായങ്ങളും അത്യന്താപേക്ഷിതമാണ്. കൂടുതൽ വിവരങ്ങൾക്കായി
കെ ഇ മഹാരാഷ്ട്ര പ്രവർത്തകരുമായി ബന്ധപ്പെടാവുന്നതാണ്.
മറക്കാതെ നമുക്കും കൈകോർക്കാം കെ ഇ യുടെ ‘ഫീഡ് ദി ഹംഗ്രിയിൽ’. നമുക്കോരൊരുത്തർക്കും അതിനുള്ള കൃപ സർവ്വശക്തൻ നൽകുമാറാകട്ടെ…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.