മാരാമൺ കൺവൻഷൻ ക്രൈസ്തവ എഴുത്തുപുര സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ചെയ്തു; ക്രൈസ്തവ എഴുത്തുപുരയ്ക്ക് ഇത് ചരിത്ര നിമിഷം

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ മാരാമൺ കൺവൻഷൻ്റെ ഭാഗമായി ക്രൈസ്തവ എഴുത്തുപുരയും മാറുന്നത് ആദ്യമായാണ്.

മാരാമൺ: മാരാമൺ കൺവൻഷനോടനുബന്ധിച്ച് ക്രൈസ്തവ എഴുത്തുപുര പ്രസിദ്ധീകരിച്ച സ്പെഷ്യൽ സപ്ലിമെന്റ് ഇന്ന് പ്രകാശനം ചെയ്തു.മാരാമൺ കൺവൻഷനോടനുബന്ധിച്ച് ക്രൈസ്തവ എഴുത്തുപുര പുറത്തിറക്കിയ ‘സ്പെഷ്യൽ സപ്ലിമെൻറ്’ മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലിത്ത ഡോ. യൂയാക്കീം മാർ കൂറിലോസ് തിരുമേനി, ശ്രീ അനീഷ് കുന്നപ്പുഴക്ക് നൽകി പ്രകാശനം ചെയ്തു. സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുമായുള്ള അഭിമുഖം ഏറെ ശ്രദ്ധയമായി. ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, മനസ്സ് തുറന്ന് സംസാരിക്കുകയും ചെയ്തു. സഭയുടെ വിവിധ നേതാക്കൾ ആശംസകൾ അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ മാരാമൺ കൺവൻഷൻ്റെ ഭാഗമായി ക്രൈസ്തവ എഴുത്തുപുരയും മാറുന്നത് ആദ്യമായാണ്.

ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ. ബെൻസി ജി. ബാബു, ശ്രദ്ധ ഡയറക്ടർ ഡോ. പീറ്റർ ജോയ്, ക്രൈസ്തവ എഴുത്തുപുര ദിനപത്രം അസോസിയേറ്റ് എഡിറ്റർ ബിൻസൺ കെ. ബാബു എന്നിവർ പങ്കെടുത്തു.

-Advertisement-

You might also like
Comments
Loading...