ഏ ജി കായംകുളം സെക്ഷൻ സൺ‌ഡേ സ്കൂൾ സെമിനാറും വാർഷികവും നടന്നു

കായംകുളം: അസംബ്ലിസ്സ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ സൺ‌ഡേ സ്കൂൾ സെമിനാറും വാർഷികവും കൊറ്റംപള്ളി എബനെസ്സർ ഏ ജി ചർച്ചിൽ വെച്ച് നടന്നു.സൺ‌ഡേ സ്കൂൾ കൺവീനർ പാസ്റ്റർ രാജു ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്ഷൻ പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് ഉദ്ഘടനം നിർവഹിച്ചു. സൺ‌ഡേ സ്കൂൾ സെക്രട്ടറി അനീഷ്‌ കെ സ്വാഗതം ആശംസിച്ചു. മലയാളം ഡിസ്ട്രിക്ട് ദൂതൻ മാനേജർ ഇവാ. പി സി തോമസ് “കുഞ്ഞുങ്ങൾ നേരിടുന്ന വെല്ലുവിളികളും അതിജീവനത്തിന് സൺ‌ഡേ സ്കൂളിന്റെ സംഭാവനകളും” എന്ന വിഷയത്തിൽ ക്ലാസ്സുകൾ നടത്തി. ആരാധനകൾക്ക് ലിജോ ഡേവിഡും ജോയൽ ബി ചാക്കോയും നേതൃത്വം കൊടുത്തു.ഉച്ചക്ക് ശേഷം വിവിധ കലാകായിക മത്സരങ്ങൾ നടന്നു.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന താലന്ത് പരിശോധനയിൽ, സെക്ഷൻ, ഡിസ്ട്രിക്ട് പരീക്ഷകളിൽ വിജയികളായ കുട്ടികളെയും അദ്ധ്യാപകരെയും ആദരിച്ചു.57 പോയിന്റുമായി കറ്റാനം സഭ ഒന്നാം സ്ഥാനവും,48 പോയിന്റുമായി കായംകുളം സഭ രണ്ടാം സ്ഥാനവും 27 പോയിന്റുമായി തഴവാമുക്ക് സഭയും എവറോളിംഗ് ട്രോഫികൾ കരസ്ഥമാക്കി. സൺ‌ഡേസ്കൂൾ ട്രഷറർ പ്രസ്റ്റിൻ പി ജേക്കബ് കൃതജ്ഞത അർപ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.