ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷന് അനുഗ്രഹ സമാപ്തി

റാന്നി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷന് അനുഗ്രഹ സമാപ്തി. ഫെബ്രുവരി 1 മുതൽ 5 വരെ മന്ദമരുതിയിൽ വെച്ച് നടന്ന കൺവൻഷന് ഇന്നലെ വിശുദ്ധ സഭായോഗത്തോടെ സമാപിച്ചു. സഭായോഗത്തിൽ സഭാ ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, പാസ്റ്റർ പി എം ജോൺ, പാസ്റ്റർ എ വി ജോസ് എന്നിവർ സന്ദേശങ്ങൾ നൽകി. ബുധനാഴ്ച്ച ജനറൽ മിനിസ്റ്റർ പാസ്റ്റർ പി എം ജോൺ ഉദ്ഘാടനം ചെയ്യുകയും തുടർന്ന് നടന്ന വിവിധ യോഗങ്ങളിൽ പാസ്റ്റർ വർഗീസ് ജോഷ്വാ, പാസ്റ്റർ എബ്രഹാം തോമസ്, പാസ്റ്റർ റെജി ശാസ്താംകൊട്ടാ, പാസ്റ്റർ അനിൽ കോശി, പാസ്റ്റർ ടി ഡി ബാബു, പാസ്റ്റർ ഫിലിപ്പ് എബ്രഹാം, പാസ്റ്റർ സാം മാത്യു എന്നിവർ സന്ദേശങ്ങൾ നൽകി.

പാസ്റ്റേഴ്സ് കോൺഫറൻസിൽ പാസ്റ്റർ സാം റ്റി മുഖത്തലയും , വനിതാ സമ്മേളനത്തിൽ സിസ്റ്റർ രഞ്ജി സാമും , സി ഇ എം, സൺ‌ഡേ സ്കൂൾ സമ്മേളനത്തിൽ ഡോ. ബ്ലെസ്സൻ മേമന, പാസ്റ്റർ സുനിലാൽ എലപ്പാറ എന്നിവരും സന്ദേശങ്ങൾ നൽകി. ശാരോൻ വോയിസ്‌ റാന്നി ആരാധനകൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like