128-ാമത് മാരാമൺ കൺവൻഷൻ ഫെബ്രുവരി 12 മുതൽ

തിരുവല്ല: പമ്പാതീരത്തെ മാരാമൺ മണപ്പുറത്തു നടക്കുന്ന 128-ാമത് മാരാമൺ കൺവൻഷൻ ഫെബ്രുവരി 12 മുതൽ 19 വരെ നടക്കും. 12-ന് ഉച്ചയ്ക്ക് 2.30-ന് മാർത്തോമ്മാ സഭാധ്യക്ഷൻ മാർ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാെപ്പാലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷനാകും. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30-ന് ബൈബിൾ ക്ലാസ്സുകൾ നടക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗങ്ങൾ 9.30-ന് ആരംഭിച്ച് 12.30-ന് സമാപിക്കും. അഞ്ചു മുതൽ 6.30 വരെയാണ് സായാഹ്നയോഗങ്ങൾ.

കുടുംബവേദി യോഗങ്ങൾ, ലഹരിവിമോചന കൂട്ടായ്മ, യുവവേദി യോഗങ്ങൾ തുടങ്ങിയവയും നടക്കും.
ശശി തരൂർ എം.പി., മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് തുടങ്ങിയവർ പങ്കെടുക്കും. ഹരിതചട്ടം പാലിച്ചായിരിക്കും കൺവെൻഷൻ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.