എക്സൽ പ്രതീക്ഷക്ക് തിരശീല നാളെ ശംഖുമുഖത്ത്

പത്തനംതിട്ട :എക്സൽ സോഷ്യൽ അവൈർനെസ്സ് മീഡിയ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ കേരള യാത്ര നാളെ ശംഖുമുഖം ബീച്ചിൽ സമാപിക്കും. കേരളത്തിന്റെ 14ജില്ലകളിലായി നടന്ന ലഹരി വിരുദ്ധ യാത്ര സ്കൂളുകൾ, കോളേജുകൾ, ചർച്ചുകൾ എന്നിവടങ്ങളിൽ തെരുവുനാടകം, മാജിക്ക് ഷോ, സന്ദേശം എന്നീ വ്യത്യസ്തമായ പരിപാടികൾ ടീം ആവിഷ്കരിച്ചു.ഡിസംബർ 22 നു പത്തനംതിട്ട തെക്കേമല ഓഫീസിൽ നിന്ന് പാസ്റ്റർ. അനിൽ ഇലന്തൂരിന്റെ നേതൃത്വത്തിൽ 8 അംഗ ടീം യാത്രയിൽ ഉടനീളം പങ്കെടുത്തു.ഏകദേശം 40ലധികം വിദ്യാഭ്യസ സ്ഥാപനങ്ങളിൽ 40000 വിദ്യാർത്ഥികൾക്ക് ഈ യാത്രയിൽ ലഹരി വിരുദ്ധ ബോധവത്കരണം നൽകി. നാളെ നടക്കുന്ന സമാപന യാത്രയിൽ പാസ്റ്റർ ബിനു വടശ്ശേരിക്കര സന്ദേശം നൽകും.

കിരൺ കുമാർ, ജോബി കെസി, ബെൻസൻ വർഗീസ്, സ്റ്റാൻലി എബ്രഹാം, ബ്ലസൺ പി ജോൺ, ഡെന്നി ജോൺ, ബിതിൻ ബിജു, സനോജ് രാജ്, സാംസൺ അലക്സ്‌, ജോഷി ബാബു, സ്റ്റെഫിൻ എന്നിവർ വിവിധ പരിപാടികൾക്കു നേതൃത്വം നല്കും. .

-ADVERTISEMENT-

-ADVERTISEMENT-

You might also like