ഐ.പി.സി കർണ്ണാടക സ്റ്റേറ്റ് 36-ാമത് വാർഷിക കൺവൻഷൻ ഫെബ്രുവരി 16 മുതൽ

ജോസ് വലിയകാലായിൽ

ബാം​ഗ്ലൂർ: ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് 36-ാമത് വാർഷിക കൺവൻഷൻ ഫെബ്രുവരി 16 മുതൽ 19 വരെ ഐ.പി.സി. കർണ്ണാടക ഹെഡ്ക്വാർട്ടേഴ്സ് ​​ഗ്രൗണ്ടിൽ നടക്കും. ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്ററ്‍ കെ.എസ്. ജോസഫ് ഉ​ദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ വിൽസൺ ജോസഫ് (ഐ.പി.സി. ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ സാം ജോർജ് (ഐ.പി.സി. ജനറൽ സെക്രട്ടറി), പാസ്റ്റർ ജോസ് മാത്യു, (ഐ.പി.സി. കർണ്ണാടക വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡോ. വർ​ഗ്​ഗീസ് ഫിലിപ് (ഐ.പി.സി. കർണ്ണാടക സെക്രട്ടറി), പാസ്റ്റർ റ്റി.ഡി. തോമസ് (ബാം​ഗ്ലൂർ), പാസ്റ്റർ ഷിബു തോമസ് (ഒക്ലഹോമ), പാസ്റ്റർ ഡോ. അലക്സ് ജോൺ (അബു​ദാബി), ഡോ. കിം​ഗ്സ്ലി ചെല്ലൻ (ഐ.പി.സി. തമിഴ്നാട് വൈസ് പ്രസിഡന്റ്), പാസ്റ്റർ അനീഷ് തോമസ് (റാന്നി), പാസ്റ്റർ സജി വർ​ഗ്​ഗീസ് (ബാം​ഗ്ലൂർ) എന്നിവർ പ്രസം​ഗിക്കും.
കൺവൻഷൻ ക്വയർ ​ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

ശുശ്രൂഷക സമ്മേളനം, ഉപവാസപ്രാർത്ഥന, സോദരി സമാജം സമ്മേളനം, പി.വൈ.പി.എ, സണ്ടേസ്കൂൾ വാർഷിക സമ്മേളനം എന്നിവ ഉണ്ടായിരിക്കും. വർദ്ധിച്ചുവരുന്ന ക്രൈസ്തവ വിദ്വേഷ വിഷയങ്ങളെയും വെല്ലുവിളികളെയും ആസ്പദമാക്കി ഒരു പ്രത്യേക സെമിനാർ 18 ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ നടക്കും. പാസ്റ്റർ ഡോ. വർ​ഗ്​ഗീസ് ഫിലിപ് (ഐ.പി.സി. കർണ്ണാടക സെക്രട്ടറി) അദ്ധ്യക്ഷ വഹിക്കുന്ന സെമിനാറിൽ ശ്രീ.ഷിബു തോമസ് (പേർസിക്യൂഷൻ റിലീഫ് സ്ഥാപകൻ), അഡ്വക്കേറ്റ് റോബിൻ (എ.ഡി.എഫ് ഇന്ത്യാ), പാസ്റ്റർ അ​ഗസ്റ്റിൻ (ഓൾ ഇന്ത്യാ ഹ്യൂമൻ റൈറ്റ്സ് ജനറൽ സെക്രട്ടറി) എന്നിവർ ക്ലാസ്സുകൾ നയിക്കും.
19 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ ഈ വർഷത്തെ കൺവൻഷൻ സമാപിക്കും.
കൺവൻഷന്റെ അനു​ഗ്രഹത്തിനായി പാസ്റ്റർ ഡോ. വർ​ഗ്​ഗീസ് ഫിലിപ്പ് (ജനറൽ കൺവീനർ), പാസ്റ്റർ സി.പി.സാം, ബ്ര​​ദർ സി.റ്റി. ജോസഫ് (ജോ. കൺവീനേഴ്സ്), പാസ്റ്റർ ജോർജ്ജ് ഏബ്രഹാം (പബ്ലിസിറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ മറ്റു സബ് കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു.
കർണ്ണാടകയിൽ 950 സഭകളും 1000 ശുശ്രൂഷകരും വിശ്വാസകളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടത്തെ ഈ വർഷത്തെ കൺവൻഷനിൽ പങ്കെടുക്കുമെന്നുള്ളത് വലിയ ആവേശം പകരുന്നതാണെന്ന് ഐ.പി.സി. സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ജോസ് മാത്യു, പാസ്റ്റർ വർ​ഗ്​ഗീസ് ഫിലിപ്, ബ്രദർ ജോയി പാപ്പച്ചൻ (ജോ.സെക്രട്ടറി), ബ്രദർ പി.ഒ. സാമുവേൽ (ട്രഷറാർ) എന്നിവർ ജനുവരി 29-ന് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.