സി ഇ എം ഡൽഹി സോൺ ഏകദിന യുവജന സമ്മേളനം സമാപിച്ചു

ഡൽഹി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം) ഡൽഹി സോൺ ഏകദിന യുവജന സമ്മേളനം ഇന്ന് ജനുവരി 26ന് സീതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു. ‘ദൈവഹിതം അറിയുക’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ഫിന്നി എബ്രഹാം മീററ്റ് സന്ദേശം നൽകി. സി. ഇ. എം ഡൽഹി സോൺ ക്വയർ ഗാനങ്ങൾ ആലപിച്ചു. വിവിധ സെക്ഷനുകളിൽ പ്രസിഡന്റ്‌ പാസ്റ്റർ റ്റി ആൻസ്മോൻ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജെ പി വെണ്ണിക്കുളം തുടങ്ങിയവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ സജി എം ജോൺ, ബി എസ് അശോകൻ, സാംകുട്ടി എം ജെ, ജി ജയകുമാർ എന്നിവർ പ്രാർത്ഥിച്ചു. വിജയികൾക്കുള്ള സമ്മാന ദാനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ഫിന്നി എബ്രഹാം എന്നിവർ നിർവഹിച്ചു. ഡോ. ജിജോ പണിക്കർ കൃതജ്ഞത അറിയിച്ചു. രാവിലെ 9.30ന് ആരംഭിച്ച സമ്മേളനം വൈകിട്ട് 4.30ന് സമാപിച്ചു. ഇന്ററാക്റ്റീവ് സെഷൻ, ആക്ടിവിറ്റി സെഷൻ, കൗൺസിലിംഗ് തുടങ്ങിയവ പ്രത്യേകതകളായിരുന്നു. കിഡ്സ്‌ സെക്ഷന് സിസ്റ്റർ ജിജി സന്തോഷ്‌, സിസ്റ്റർ ജിജ ആൻസ്മോൻ എന്നിവർ നേതൃത്വം നൽകി.

ഈ സമ്മേളനത്തിൽ വച്ച് സി ഇ എം പ്രവർത്തന വർഷത്തെ ടാഗ് ലൈനും ബാഡ്ജയും പ്രകാശനം ചെയ്തു. സി ഇ എം പ്രസിഡന്റ്‌ പാസ്റ്റർ ആൻസ്മോൻ റ്റി, സെക്രട്ടറി ഫെബിൻ ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading