സി ഇ എം ഡൽഹി സോൺ ഏകദിന യുവജന സമ്മേളനം നാളെ

KE NEWS DESK

ഡൽഹി:ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം) ഡൽഹി സോൺ ഏകദിന യുവജന സമ്മേളനം നാളെ ജനുവരി 26ന് സീതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടക്കും. ‘ദൈവഹിതം അറിയുക’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ഫിന്നി എബ്രഹാം മീററ്റ് സന്ദേശം നൽകും. സി. ഇ. എം ഡൽഹി സോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 4.30ന് സമാപിക്കും. ഇന്ററാക്റ്റീവ് സെഷൻ, ആക്ടിവിറ്റി സെഷൻ, കൗൺസിലിംഗ് തുടങ്ങിയവ പ്രത്യേകതകളായിരിക്കും. ഈ സമ്മേളനത്തിൽ വച്ച് സി ഇ എം പ്രവർത്തന വർഷത്തെ ടാഗ് ലൈനും ബാഡ്ജയും പ്രകാശനം ചെയ്യും. സി ഇ എം പ്രസിഡന്റ്‌ പാസ്റ്റർ ആൻസ്മോൻ റ്റി, സെക്രട്ടറി ഫെബിൻ ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like