ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ശതാബ്ദി കൺവൻഷൻ ആരംഭിച്ചു

കോട്ടയം: ചർച്ച് ഓഫ് ഗോഡ് റീജിയൻ ശതാബ്ദി കൺവൻഷൻ പാക്കിൽ പ്രത്യാശ നഗറിൽ ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.എൻ.പി.കൊച്ചുമോൻ കുമരകം ഉദ്ഘാടനം ചെയ്തു.

സാമൂഹിക തിന്മകളെ അതിജീവിയ്ക്കുവാനും,പാർശ്വവൽക്കരിയ്ക്കപ്പെട്ട ഒരു സമൂഹത്തിന് ശാന്തിയും സമാധാനവും സമ്യദ്ധിയും നല്കുവാൻ യഥാർത്ഥ സത്യത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും, അനീതിയും അക്രമവും അനാശാസ്യ പ്രവർത്തനങ്ങളും അധാർമ്മികതയും നിറഞ്ഞ ഇന്നിൻ്റെ മണ്ണിൽ യഥാർത്ഥ സത്യമായ ക്രിസ്തുവിനോടു ചേർന്നു നിൽക്കുന്നവർക്കുമാത്രമേ സമൂഹത്തിനും ദൈവത്തിനും കൊള്ളാവുന്നവനായി തീരുവാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു..
എഡ്യൂക്കേഷൻ ഡയറക്ടർ റവ. എൻ. എ. തോമസുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പാ. കെ. ജെ. ജോസ് സങ്കീർത്തനം വായിച്ചു.. പാസ്റ്റർ. എം. ജെ.സണ്ണി സ്വാഗതവും പാസ്റ്റർ കെ. എം ജോസ്, കെ.ജെ.ജയിംസ് എന്നിവർ പ്രസംഗിച്ചു.. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിച്ചു. കൺവൻഷൻ ഞായറാഴ്ച സമാപിക്കും..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.