സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഗോഡ് 62 മത് ജനറൽ കൺവൻഷന് തുടക്കം

തിരുവല്ല: ദൈവിക പ്രമാണം പാലിക്കുന്നവരാണ് സമൂഹത്തിന് പ്രകാശം പകരുന്നതെന്ന് ഇവാൻജലിക്കൽ സഭാ പി ഡിങ് ബിഷപ് ഡോ. തോമസ് എബ്രഹാം, സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ 62-ാം ജനറൽ കൺ മഞ്ഞാടി സഭാ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഗ്രതയുള്ള ജീവിതശൈലി സഭ സമൂഹത്തിന് കാഴ്ചവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. എം.കെ കോശി, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. പി.ടി.മാത്യു, വികാരി ജനറൽ റവ. ടി.കെ.തോമസ്, റവ. സി. കെ.ജേക്കബ്, പ്രതിനിധി സഭാ ഉപാധ്യക്ഷൻ ഡെന്നി എൻ. മത്തായി, അമായ ട്രസ്റ്റി ജോർജ് വർഗീസ്, റവ. ജോഷി എം ജേക്കബ്, റവ. പി.ജെ.സി ബി, റവ, അനീഷ് തോമസ് പിക്കും. ജോൺ എന്നിവർ പ്രസംഗിച്ചു.

സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്മെന്റ് ഓഫ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻസ് തയാറാക്കിയ കൺവൻഷൻ ഗാന പുസ്തകത്തിന്റെ പ്രകാശ സമ്മേളനം ബിഷപ് ഡോ. തോമസ് എബ്രഹാം നിർവഹിച്ചു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സഭയിലെ വൈദികരുടെയും സുവിശേഷകരുടെയും സേവിനിമാരുടെയും സമ്മേളനങ്ങൾ നടക്കും. 29 ന് കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.