ചെറുകഥ: മരണമുഖത്തുനിന്നോരു മനസാന്തരം | സജോ കൊച്ചുപറമ്പിൽ

തന്റെ മുൻപിലെ കണ്ണാടിയിൽ നോക്കി അയാൾ ആലോചിച്ചു ഇനി എന്തു വേണം.
ഇതു വരെ തുടർന്നു വന്ന സമുദായ സഭയിൽ ഉറച്ചു നിൽക്കെണോ?
അതോ പെന്തകോസ്ത് സഭയിൽ പോണോ? അതവ പെന്തകോസ്ത്തിൽ പോകാൻ തീരുമാനിച്ചാൽ നാട്ടുകാരുടെയും വീട്ടുകാരുടെയും സമുദായ സഭയുടെയും മുൻപിൽ ഞാൻ നാണം കെടും.
കവലയിൽ ഇത്രനാളും പെന്തകോസ്തിനെ കുറ്റം പറഞ്ഞു നടന്നവൻ, ഒരു സഹോദരി കൂട്ടായമായിക്ക് തൊട്ടടുത്ത വീട്ടിൽ പോയ കെട്ടിയോളെ പൊതിരെ തല്ലിയവൻ, സമുദായ സഭയിൽ നിന്നും മാർഗം കൂടാൻ പോയ മത്തായിച്ചനെയും കുടുംബത്തെയും അപമാനിച്ചു സഭയിൽ നിന്നും പുറത്താക്കാൻ മുന്നിൽ നിന്നവൻ,
അങ്ങനെ പെന്തകോസ്ത് സമുദായത്തെ എത്ര ഒക്കെ ദ്രോഹിക്കാമോ അത്രയും വേദനിപ്പിച്ചവൻ.
ആ താനാണ് ഇന്നു നിന്ന് പെന്തകോസ്ത് വിശ്വാസം സ്വീകരിക്കാൻ ആലോചിക്കുന്നത്.

പല തവണ ആലോചിച്ചു ശേഷം താൻ എഴുതിയ ആത്മഹത്യ കുറിപ്പ് കയ്യിൽ എടുത്തു,
അല്പം മുൻപ് എഴുതിയതാണ് കടം കയറി ജീവിതം മുടിഞ്ഞു, അമിതമായ മദ്യപാനം തന്നെ കടക്കാരനാക്കി വസ്തു വിറ്റും ആധാരം പനയപ്പെടുത്തിയും കൂട്ടുകൂടി കുടിച്ചു.
ഒടുക്കം കാശിന് വകയില്ലാതെ അതെ കൂട്ടുകാരോട് കടം ചോദിച്ചപ്പോൾ അവർ കൈ മലർത്തി.
അങ്ങനെ ഇരിക്കെ ആറ്റുനോറ്റുണ്ടായ ഒരേ ഒരു മകന് മാരകമായ അസുഖം പിടിച്ചു ചികിത്സ നടത്താൻ കാശ് ഇല്ലാത്തതിനാൽ മുടങ്ങി.
കെട്ടിയോളും അവളുടെ ആങ്ങള മാരും വളഞ്ഞിട്ട് ആക്രമിച്ചു,
അപ്പനും അമ്മയും പ്രാകി ഇല്ലെന്നേ ഒള്ളു എന്നെ അങ്ങ് ഇല്ലാണ്ടാക്കി,
നാട്ടുകാർ പറഞ്ഞു അവനായിട്ട് വരുത്തി വെച്ചതാ സ്വന്തം കുടുംബത്തെ നോക്കാതെ കൂട്ടുകൂടി ജീവിതം നശിപ്പിച്ചു അതിന്റെ ശിക്ഷ പാവം ആ കുഞ്ഞു കിടന്നു ഇന്ന് അനുഭവിക്കുന്നു.
ആളുകൾ ആരും ദേഹോപദ്രവം ഏൽപ്പിച്ചില്ലെങ്കിലും മനസിനെ തലങ്ങു വിലങ്ങും മുറിവേല്പിച്ചു.

അങ്ങനെ ഒരു ദിവസം ഭാര്യ പുറത്തു പോയ സമയം അയാൾ ആ കുഞ്ഞിന്റെ കാലിൽ കിടന്നു കുറെ നേരം കരഞ്ഞു,
ശേഷം അടുത്ത മുറിയിൽ പോയി ആത്മഹത്യ കുറിപ്പ് എഴുതി.
എന്റെ കുഞ്ഞിന്റെ ഇന്നത്തെ അവസ്ഥയിക്ക് ഞാൻ മാത്രമാണ് കാരണം അതിനാൽ ഒരു അപ്പൻ എന്ന നിലയിൽ ഞാൻ ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യൻ അല്ല.

കുറിപ്പ് എഴുതി വെച്ച് മരണത്തിലേക്ക് നടന്നു നീങ്ങവേ ഒരു ഉപദേശി വീട്ടിലേക്ക് കേറി വന്നു വാതിൽ പടിയിൽ നിന്ന് എന്റെ നേരെ വിരൽ നീട്ടി അയാൾ വിളിച്ചു പറഞ്ഞു.

“നിന്റെ കയ്യിൽ ഇരിക്കുന്ന മരണ മൊഴി ഞാൻ മാറ്റി എഴുതും.
അകത്തെ മുറിയിൽ കിടക്കുന്ന കുഞ്ഞെ ഒരു സുവിശേഷകനാകും,
ലോകം നിന്നെ പകച്ചാലും ഞാൻ നിന്നെ കൈവിടില്ല,
നിന്നിലെ പാപങ്ങളെ ഞാൻ മറയ്ക്കും.
ഈ ദേശത്തു നിന്നെ ഞാൻ എന്റെ സാക്ഷി ആക്കും.
നിന്നിലൂടെ ഞാൻ എന്റെ പ്രവത്തിയെ തികെയ്ക്കും.”

മരണ മുഖത്തു നിന്നവന്റെ കണ്ണിൽ നോക്കി ഇടിവെട്ട് പോലെ ഇത്രെയും പറഞ്ഞിട്ട് ആ സാധുവായ മനുഷ്യൻ പോയി.
ചെകുത്താനും കടലിനും നടുവിൽ നിന്നവനെ വലിച് ഒരു ചെറു വള്ളത്തിൽ കേറ്റിട്ടെ തുഴഞ്ഞോ എന്നു പറഞ്ഞ അവസ്ഥ.
എങ്ങോട്ട് തുഴയും ഉപദേശിയുടെ പിന്നാലെ തുഴയാണോ അതോ സമുദായത്തിന്റെ പിന്നാലെ തുഴയെണോ???
അയാൾ കുറെ ആലോചിച്ചു കടങ്ങൾ ഒക്കെ വീട്ടണം, കുഞ്ഞിനു ചികിത്സ നൽകേണം, എനിക്കൊരു തെറ്റു പറ്റി ഞാൻ തന്നെ വേണം അതു തിരുത്താൻ.
ഒന്നിൽ നിന്നും അധ്വാനിച്ചാൽ ഇതെല്ലാം സാധ്യം ആണ്.
പക്ഷെ ഇതിന്റെ പേരിൽ ഞാൻ ആത്മഹത്യ ചെയ്താൽ ഒരു കുടുംബം തകരും ശിഷ്ടകാലം എന്റെ ഭാര്യ നീറി ജീവിക്കും. ഞാൻ കാരണം ഇനി അങ്ങനെ ഒന്ന് ഉണ്ടാകാൻ പാടില്ല.
അപ്പോൾ ഒരു പാട്ട് എവിടെ നിന്നോ ഒഴുകി എത്തി
എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ…
സന്തോഷമായി ഞാൻ യാത്ര ചെയ്യും…

കണ്ണാടിയിലെ രൂപം അയാളോട് പറഞ്ഞു നിനക്ക് ഇന്നൊരു കർത്താവുണ്ട് അവന്റെ പിന്നാലെ തുഴയുക,
കറും കോളും നിറഞ്ഞ യാത്ര ഇനിയും ഉണ്ടാകും എങ്കിലും അവൻ നിന്നെ ശാന്ത തുറമുഖത്ത് എത്തിക്കും.

അങ്ങനെ നാട്ടിലെ കലക്ക വെള്ളത്തിൽ അയാൾ തന്നിലെ പഴയ മനുഷ്യനെ മുക്കി കളഞ്ഞു പുതിയ ഒരു മനുഷ്യനായി പുറത്തു വന്നു ഇന്നും അയാൾ തെടുകയാണ് അന്നു വന്ന ആ ഉപദേശിയെ??
ആരാണയാൾ???
പല ഇടതും അന്വേഷിച്ചു അങ്ങനെ ഒരാളെ ആർക്ക്കും അറിയില്ല.

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.