7 ജില്ലകൾ പിന്നിട്ട് ‘പ്രതീക്ഷ 2023’

എക്സൽ മിനിസ്ട്രീസ് ഈ വർഷത്തിന്റെ ആദ്യ മാസം ഏറ്റെടുത്ത ദൗത്യമാണ് കേരളത്തിൻ്റെ എല്ലാ ജില്ലകളിലും ചെന്ന് കുഞ്ഞുങ്ങൾക്കായി ദൈവ സഭകളോടെ ചേർന്നു നിന്ന് പ്രാർത്ഥിക്കുക എന്നത്. ലഹരിക്കെതിരെ ബോധവല്ക്കരണം, സ്കൂൾ ക്യാബയിൻ, സംഗീതസന്ധ്യകൾ ഇവയും നടന്നുവരുന്നു. അനിൽ ഇലന്തൂർ, സ്റ്റെഫിൻ രാജേഷ്, ഷിബു കെ ജോൺ, ഡെന്നി ജോൺ, ബിതിൻ ബിജു, സാംസൺ അലക്സ്, ആല്ഫിൻ മനോജ്, സ്റ്റാൻലി റാന്നി എന്നിവർ നേതൃത്വം നല്കുന്നു.

ഡിസം. 20 നു ബിനു വടശ്ശേരിക്കര ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 7 ജില്ലകൾ പിന്നിട്ടു. കേരളത്തിൽ കുഞ്ഞുങ്ങൾക്കിടയിൽ ഒരു ആത്മീയ ഉണർവ് ആഗ്രഹിച്ചുകൊണ്ട് എക്സൽ മിനിസ്ട്രീസ് പ്രാർത്ഥനയോടെ നടത്തുന്ന കേരള യാത്ര അനുഗ്രഹിതമായി മുന്നേറുകയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading