ലേഖനം: ഉദരം നൽകിയവളും ഉള്ളം നൽകിയവരും | സീബാ മാത്യു കണ്ണൂർ

“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”
( മത്തായി 1 : 22 )

യഹോവയായ ദൈവം സഹസ്രാബ്ദങ്ങൾ മുമ്പ് തന്നെ സ്ത്രീയുടെ സന്തതിയെ കുറിച്ച് പറഞ്ഞ വാഗ്ദത്ത വചനത്തെ കുറിച്ചും ഏഴിൽ പരം നൂറ്റാണ്ട് മുമ്പ് യെശയ്യാ പ്രവാചകൻ മുഖാന്തിരം… അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; എന്ന വചനത്തെ കുറിച്ചും ഗലീല പ്രവിശ്യയിലെ ഒരു നാട്ടിൻ പുറത്തുക്കാരി മറിയയ്ക്ക് വ്യക്തമായ അറിവ് ഇല്ലാതെയിരുന്നിട്ടും അരുളപ്പാട് പ്രാപിച്ച ശിമ്യോൻ ആത്മനിയോഗത്തിനു വേണ്ടി കാത്തിരിക്കുമ്പോൾ ഹന്നാ പ്രവാചകി ആലയം വിട്ടു പിരിയാതെ പലരോടു കൂടെ യെരൂശലേമിന്റെ വീണ്ടെടുപ്പുകാരനു വേണ്ടി കാത്തിരിക്കുന്ന… ആ കാലത്ത് ആലയത്തിൽ സെഖര്യ പുരോഹിതനോട് സംസാരിച്ച ഗബ്രീയേൽ എന്ന ദൈവദൂതൻ ആറ് മാസങ്ങൾക്ക് ശേഷം കന്യകയായ മറിയയുടെ വീട്ടിൽ വന്നു, അവളോട് കർത്താവിന്റെ അരുളപ്പാട് അറിയിച്ചു.

കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടു കൂടെ ഉണ്ട്.
കർത്താവ് കൃപ പകർന്നാൽ ഏത് അസാദ്ധ്യവും അസാധാരണവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. ദൈവശബ്ദത്തിന് അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു ശമൂവേൽ ബാലനു പറഞ്ഞാൽ മതി… എന്നാൽ മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്ന് ഹൃദയം നൽകി പറയുവാനും, കാല സമ്പൂർണ്ണത വന്നപ്പോൾ യേശുവിന്റെ കന്യക ജനനത്തിന് കൃപയാൽ ഉദരം നൽകാൻ മറ്റ് ആർക്കും ലഭിക്കാത്ത ഭാഗ്യം മറിയക്ക് ലഭിച്ചു.
യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റു പറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയം കൊണ്ടു വിശ്വസിക്കയും ചെയ്തു… രക്ഷിക്കപ്പെട്ട നാം കൃപയാൽ ഉദരമല്ല ഹൃദയം നൽകാൻ ഭാഗ്യം ലഭിച്ചവരാണ്…
അപ്പോസ്തോലനായ പൗലോസിനെ പോലെ ക്രിസ്തു പലരിലും ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവ വേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ, എന്ന് പറയുന്ന ആത്മിയ അനുഭവം പലരെ കുറിച്ചു പറയുവാൻ ഒരോ സുവിശേഷകനും ഉണ്ടാകട്ടെ …
ഈ ലോകം യേശുവിന്റെ ജനനം ആഘോഷിക്കുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉരുവാക്കിയ കർത്താവിന് നിന്റെ ഹൃദയം കൊടുത്തിട്ടുണ്ടോ ?
ഇല്ലെങ്കിൽ യേശു നിങ്ങളുടെ ഹൃദയത്തിൽ ഉരുവാകട്ടെ . ക്രിസ്തുയേശു ഹൃദയ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും യേശു കർത്താവിന്റെ ശബ്ദം കേട്ടു ഹൃദയ വാതിൽ തുറന്ന് അവന്റെ കല്പനകളെ കേട്ട് അനുസരിച്ചാൽ യേശു കർത്താവ് ലോകവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഇരിക്കും.
ഉയിര് നൽകിയവന് ഹൃദയം സമർപ്പിച്ചവരായ നാം കർത്താവിന്റെ മടങ്ങി വരവിന്റെ പ്രത്യാശയോടെ കാത്തു നിൽക്കുന്ന നമ്മുടെ രക്ഷെക്കായി ഇനി വീണ്ടും വരും എന്ന് അരുളി ചെയ്ത യേശു കർത്താവ് വരും താമസിക്കയുമില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.