ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളര്‍ഷിപ്പ്

തിരുവനന്തപുരം: ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജി.എസ്.റ്റി കോഴ്‌സില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധ,ജൈന, പാഴ്‌സി മതവിഭാഗത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള, ബിരുദം പാസായി, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജി.എസ്.റ്റി കോഴ്‌സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജി.എസ്.റ്റികോഴ്‌സില്‍ (2022-23 അദ്ധ്യയന വര്‍ഷം) പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക.

ബി.പി.എല്‍ വിഭാഗക്കാര്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ല്‍ അപേക്ഷാ ഫോം ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2300524.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading