ബീഹാറിൽ മലയാളി മിഷ്ണറി മനു ഇമ്മാനുവേൽ അപകടത്തിൽ മരണമടഞ്ഞു

ബീഹാർ : ഇൻഡ്യാ മിഷൻ ഷെയ്ക്പുര ഡിസ്കിലെ മിഷനറി മനു ഇമ്മനുവേൽ (34) അപകടത്തിൽ മരണപ്പെട്ടു. മനുവും, ജിജോ എന്ന സഹോദരനും മീറ്റിംഗ് കഴിഞ്ഞു തിരികെ ബൈക്കിൽ വരവേയാണ്‌ അപകടം സംഭവിച്ചത് . അവരെ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ജിജോ അത്ഭുതകരമായി രക്ഷപെട്ടു.

മൃതദേഹം ഇന്ന് വൈകിട്ട് സ്വദേശമായ കോട്ടയം മാമൂട് എത്തിക്കും. വെങ്കോട്ട മാടമ്പള്ളി ഐ പി സി സഭംഗമാണ് സുവി. മനു ഇമ്മാനുവേൽ. നാളെ രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷ ആരംഭിക്കും. ഭാര്യ: തോംസി. മകൾ : സാറ രണ്ടര വയസ്സ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.