ഹൃദയാഘാതം: ജിജി മാത്യൂസ് (56) യു.കെയിൽ മരണമടഞ്ഞു.

ലൂട്ടൻ: ക്രിസ്മസ് ആഘോഷം പൂര്‍ത്തിയാക്കി രാത്രി ഉറങ്ങാന്‍ കിടന്ന പത്തനംതിട്ട മൈലപ്ര സ്വദേശിയും, ഐയ്ല്‍സ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റൽ ജീവനക്കാരൻ ലൂട്ടനിലുള്ള  ജിജി മാത്യൂസ് (56 വയസ്സ്) ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.

രാത്രിയോടെ അസ്വസ്ഥത തോന്നിയ ജിജി ഉറക്കത്തില്‍ എഴുന്നേറ്റു വെള്ളം കുടിക്കാന്‍ താഴെ അടുക്കളയില്‍ എത്തുകയായിരുന്നു. ജിജി മുകളിലേക്ക് കയറി വരാതിരുന്നതോടെ താഴേക്ക് വന്ന ഭാര്യ കണ്ടത് പ്രയാസപ്പെടുന്ന ഭര്‍ത്താവിനെയാണ്. ഉടന്‍ തന്നെ ഭാര്യ സി.പി.ആര്‍ അടക്കം ജീവന്‍ രക്ഷ ശ്രമം നടത്തിയെങ്കിലും ജിജിയുടെ ജീവൻ രക്ഷിക്കാനായില്ല. ജിജിയുടെ സ്ഥിതി വഷളാകുന്നത് മനസ്സിലാക്കിയ ഉടന്‍ വീട്ടുകാര്‍ ആംബുലന്‍സ് സേവനം തേടുകയായിരുന്നു. ഉടന്‍ എത്തിയ ആംബുലന്‍സ് ജീവനക്കാര്‍ അദ്ദേഹത്തെ നിമിഷ നേരത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ 22 വർഷമായി ജിജിയും കുടുംബവും യു.കെയിലാണ്.

ഭാര്യ: ജിജി ഷേര്‍ളി, ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍.എച്ച്. എസ് ഡോക്ടര്‍), നിഖില്‍, നോയല്‍.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading