ജിജോ ജോസ് (45) യു.കെയിൽ നിര്യാതനായി

കവന്‍ട്രി: നോര്‍ത്ത് വെയ്ല്‍സിലെ ബാംഗോറില്‍ താമസിച്ചിരുന്ന അങ്കമാലി കറുകുറ്റി സ്വദേശിയായ ജിജോ ജോസ് (45 വയസ്സ്) നിര്യാതനായി. സീനിയര്‍ കെയറര്‍ വിസയില്‍ ഒരു വര്‍ഷം മുന്‍പ് എത്തിയ ഭാര്യ നിഷക്കൊപ്പം യു.കെയിൽ എത്തിയതാണ് ജിജോ. നാട്ടില്‍ വച്ച് തന്നെ കാന്‍സര്‍ കണ്ടെത്തിയിരുന്ന ജിജോ രണ്ട് വര്‍ഷമായി നാട്ടിലെ വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയ ശേഷമാണ് യു.കെയിലെത്തുന്നത്. പക്ഷെ യു.കെ യില്‍ എത്തി അധികം വൈകാതെ തന്നെ ജിജോയില്‍ രോഗം മൂർച്ചിക്കുകയായിരുന്നു.

കാന്‍സര്‍ മൂലം കിഡ്നി അടക്കമുള്ള ആന്തരിക അവയവ പ്രവര്‍ത്തനം നിലച്ചതോടെ ഏതാനും ദിവസം വെന്റിലേറ്റര്‍ സൗകര്യം പ്രയോജനപ്പെടുത്തിയാണ് ജിജോയുടെ ജീവന്‍ പിടിച്ചു നിര്‍ത്തിയിരുന്നത്. എന്നാല്‍ രാവിലെ വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഉച്ചയോടെ മരണം സ്ഥിരീകരിക്കുന്നത്.

സംസ്കാരം പിന്നീട്, ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading