QMPC വാർഷിക കൺവെൻഷൻ ഡിസംബർ 21ന്

അബ്രഹാം കൊണ്ടാഴി

ദോഹ: ഖത്തറിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ QMPC (ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ) യുടെ 2022 ലെ വാർഷിക കൺവെൻഷനു ഡിസംബർ 21നു തുടക്കമാകും. ഐഡിസിസി കോംപ്ലെക്സിലെ വിശാലമായ ടെന്റിൽ വെച്ച് നടക്കുന്ന ത്രിദിന കൺവെൻഷൻ QMPC പ്രസിഡന്റ് പാസ്റ്റർ ബിനു വർഗീസ് ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള QMPC ക്വയർ ഗാനങ്ങളാലപിക്കും. പാസ്റ്റർ പ്രിൻസ് റാന്നി വചനത്തിൽ നിന്നും ശുശ്രൂഷിക്കും. പ്രഥമയോഗത്തിൽ പാസ്റ്റർ സജി കടവൂരും വ്യാഴാഴ്ച പാസ്റ്റർ പി.എം.ജോർജ്ജും അധ്യക്ഷത വഹിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 07 മുതൽ 09:30 വരെയാണ് കൺവെൻഷൻ നടക്കുക.

വെള്ളിയാഴ്ച രാവിലെ 08:00 മുതൽ 12:30 വരെ നടക്കുന്ന പൊതുസഭായോഗത്തിൽ പാസ്റ്റർ ബിനു വർഗീസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ എബ്രഹാം കുര്യൻ സങ്കീർത്തനം വായിക്കുകയും പാസ്റ്റർ കെ.പി. സാം പ്രബോധിപ്പിക്കുകയും ചെയ്യും. പാസ്റ്റർ പി.കെ. ജോൺസൺ തിരുവത്താഴ ശുശ്രൂഷാ സന്ദേശം നൽകിയനന്തരം പാസ്റ്റർ കെ.എം. സാംകുട്ടിയോടൊപ്പം പാസ്റ്റർ എൻ.ഒ. ഇടിക്കുള, പാസ്റ്റർ കെ.കോശി എന്നിവർ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ പ്രിൻസ് റാന്നി മുഖ്യസന്ദേശം നൽകും.

QMPC സെക്രെട്ടറി ജോൺ ജോർജ്ജ്, ട്രഷറർ ഷോയ് വര്ഗീസ്, പാസ്റ്റർ ഷിജു തോമസ്, റെജി വെണ്ണിക്കുളം എന്നിവരോടൊപ്പം പാസ്റ്റർ പി.കെ. ജോൺസൺ, പാസ്റ്റർ വിപിൻ കുര്യൻ (പ്രാർത്ഥന), പാസ്റ്റർ ബിജു മാത്യു (ക്വയർ) പാസ്റ്റർ പി.എം.ജോർജ്ജ് (ടെന്റ്, സ്റ്റേജ്, ലൈറ്റ്) ഡാൻസൺ ഡാനിയേൽ, റിജോയ് അലക്സ് കോശി (സൗണ്ട്, വീഡിയോ), തോമസുകുട്ടി (സേഫ്റ്റി/മെഡിക്കൽ), മത്തായി പി മത്തായി (വോളന്റിയേഴ്സ്) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികളും കൺവെൻഷന്റെ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.