പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒ.പി.എ) അമ്പതാം വയസ്സിലേക്ക്; പ്രാരംഭ സമ്മേളനം ഡിസംബർ 25 ന്

വാർത്ത: എബ്രഹാം ഫിലിപ്പ്, മസ്കറ്റ്

മസ്കറ്റ്: മധ്യ പൂർവ്വേഷ്യയിലെ എറ്റവും വലിയ മലയാളി പെന്തക്കോസ്ത് കൂട്ടായ്മകളിലൊന്നായ ഒമാൻ പെന്തക്കോസ്തു അസംബ്ലി അമ്പതാം വയസ്സിലേക്ക്. 1973 ൽ ആരംഭിച്ച ചെറുകൂട്ടായ്മ ഇന്നു ആയിരത്തിലധികം അംഗങ്ങളും നിരവധി ബ്രാഞ്ച് സഭകളുമുള്ള പെന്തക്കോസ്തു കൂട്ടായ്മയാണ്. ഐക്യപെന്തക്കോസ്തു പ്രവർത്തനങ്ങളുടെ മികച്ച മാതൃകയാണ് ഒ.പി.എ.

മുഖ്യധാരാ പെന്തക്കോസ്തു സഭകളിലെ പാസ്റ്റർമാർ രണ്ടു വർഷം വീതം ഉള്ള കാലയളവിൽ ശുശ്രുഷകരായി എത്തുന്ന രീതിയാണ് ഒ.പി.എ യ്ക്കുള്ളത്. മലയാളം ഭാഷയിൽ കൂടാതെ ഇംഗ്ലീഷ്,തമിഴ്, ബംഗ്ലാ,ഹിന്ദി തുടങ്ങിയ ഭാഷയിലും ആരാധന നടക്കുന്നു. സൺഡേ സ്കൂൾ, യുവജന വിഭാഗം, സഹോദരി സമാജം പ്രവർത്തനങ്ങളും സജീവമാണ്.

ഒ.പി.എ സെസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ചാരിറ്റി വിഭാഗത്തിലൂടെ ക്ഷേമ- ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

post watermark60x60

ഒ.പി.എ യുടെ അമ്പതാം വർഷത്തെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു കൊണ്ടു ഡിസംബർ 25 നു നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ വൈ. റെജി മുഖ്യാതിഥി ആയിരിക്കും.
പാസ്റ്റർ ജോൺസൻ ജോർജ് പ്രസിഡൻറും ബ്രദർ ഫിലിപ്പ് ബേബി സെക്രട്ടറിയുമായുള്ള കമ്മിറ്റി ഇപ്പോൾ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like