ജോർജ് ഏബ്രഹാം (71) അക്കരെ നാട്ടിൽ

യു.എസ്: കാലിഫോർണിയിലെ പാലോ ആൾട്ടോയിൽ റാന്നി മുളങ്കാട്ടിൽ ജോർജ് ഏബ്രഹാം (71)കർത്താവിൽ നിദ്രപ്രാവിച്ചു .സംസ്കാര ശുശ്രൂഷകൾ ഡിസംബർ 13 ചൊവ്വാഴ്ച നടക്കും.
പരേതൻ പിലാനി,ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി& സയൻസിൽ നിന്നും ഫിസിക്കൽ കെമിസ്ട്രിയിൽ പി. എച്ച്.ഡി യും അമേരിക്കയിലെ പെർഡ്യു യൂണിവേഴ്സിറ്റിയിൽ നിന്നും പോസ്റ്റ് ഡോക്ടറേറ്റും കരസ്ഥമാക്കി. ദീർഘ വർഷങ്ങൾ ജോൺസൺ & ജോൺസൻ, അബോട്ട് സ്ഥാപനങ്ങളിൽ റിസേർച്ച് സൈന്റിസ്റ്റായി സേവനമനുഷ്ഠിച്ചു.ഐ.പി.സി മുൻ ഇലക്ഷൻ കമ്മീഷണർ പ്രഫ. മാത്യു എബ്രഹാം സഹോദരനും, ഐ. പി. സി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ പി.എം. ഫിലിപ്പ് മാതൃസഹോദരനുമാണ്.
ഭാര്യ: ബ്ലോസം എബ്രഹാം (കലയപുരം കിടങ്ങാലിൽ കുടുംബാംഗം)
മക്കൾ: ജെസീക്കാ ,മൈക്കിൾ,ആൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like