ഇന്നത്തെ ചിന്ത : ദൈവത്തെ ഭയപ്പെടുക | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 5:1
ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നതു.

നാലാം അധ്യായത്തിൽ മായയായ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ 5ൽ ദേവാലയത്തിലേക്കു പോകുന്നവരെ നിരീക്ഷിച്ചു ചില കാര്യങ്ങൾ ശലോമോൻ പറയുന്നുണ്ട്‌. മതത്തിന്റെയും ആരാധനയുടെയും പൊള്ളത്തരങ്ങൾ ഇവിടെ തുറന്നു കാണിക്കുന്നുണ്ട്. ദൈവസന്നിധിയിൽ കഴിക്കുന്ന പ്രാർത്ഥനകൾക്ക് അർത്ഥവും വ്യാപ്തിയും ഉണ്ടാകണം. അപ്പോൾ തന്നെ നേർച്ച നേർന്നാൽ നിവർത്തിക്കാൻ മറക്കരുതെന്നും ഓർമിപ്പിക്കുന്നുണ്ട്. പ്രിയരേ, സുഖലോലുപതയിൽ ദൈവത്തെ മറക്കാതെ ഭക്തിയോടെ ജീവിക്കുന്നതാണ് ഉത്തമം.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like