സൗഖ്യം വരുവാനുള്ള സമയം അടുത്തിരിക്കുന്നു: പാസ്റ്റർ ജോൺ തോമസ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

തിരുവല്ല: നമ്മുടെ ജീവിതത്തിൽ സൗഖ്യം വരുവാനുള്ള സമയം അടുത്തിരിക്കുന്നു എന്നും അത് ഇന്ന് ആകട്ടെ എന്ന് പ്രാർത്ഥിക്കണമെന്നും
കർത്താവ് ചെയ്ത ഉപകാരങ്ങളെ നാം മറക്കരുതെന്നും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ സമാപന ദിനമായ ഇന്ന് മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ എ വൈ തോമസ് പരിഭാഷപ്പെടുത്തി. ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്,മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ ജിജു ഉമ്മൻ, പാസ്റ്റർ സാം തോമസ്, , പാസ്റ്റർ ഡാനിയേൽ വില്യംസ്, പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ എബ്രഹാം മന്ദമരുതി, സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു. മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി ജേക്കബ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് പ്രാരംഭ പ്രാർത്ഥന നടത്തി. ബ്രദർ ഷിജു ജോർജ്, പാസ്റ്റർമാരായ നൈനാൻ കെ ജോർജ്, സാം ഫിലിപ്പ്, കെ ജോണി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ട്രഷറർ എബ്രഹാം വർഗീസ് കൃതജ്ഞത അറിയിച്ചു. പാസ്റ്റർ കെ റ്റി തോമസ് സമാപന പ്രാർത്ഥനയും പാസ്റ്റർ പി ജി ജേക്കബ് ആശീർവാദവും നൽകി. “സമയം അടുത്തിരിക്കുന്നു” (വെളിപ്പാട് 1:3)” എന്നതായിരുന്നു കൺവൻഷൻ തീം. രാവിലെ 7ന് സ്നാനവും 8ന് കർത്തൃമേശയും 11ന് പൊതു സമ്മേളനവും നടന്നു. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാസ്റ്റേഴ്സും വിശ്വാസികളും പങ്കെടുത്തു. ഓഫീസ് മാനേജർ റ്റി ഒ പൊടികുഞ്ഞ്, പാസ്റ്റർ സാംസൺ തോമസ്, പാസ്റ്റർ കെ എം കുര്യാക്കോസ്, പാസ്റ്റർ എബ്രഹാം കുര്യാക്കോസ്, പാസ്റ്റർ ജോർജ് മുണ്ടകൻ തുടങ്ങിയവർ പൊതു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like