യഹോവയുടെ മഹാദിവസം വരുന്നു : പാസ്റ്റർ ഡാനിയേൽ വില്യംസ്

തിരുവല്ല: യഹോവയുടെ മഹാദിവസം വരുന്നു എന്നും സ്നേഹത്തിൽ അധിഷ്ഠിതമായ കോപവും അവിടുന്ന് വെളിപ്പെടുത്തുമെന്നും അതിനാൽ വിളക്കെടുത്തു അവിടുത്തെ വരവിനായി ഒരുങ്ങാമെന്നും
പാസ്റ്റർ ഡാനിയേൽ വില്യംസ്.ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ നാലാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും സന്ദേശം നൽകി. നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡേവിഡ് കെ അധ്യക്ഷത വഹിച്ചു.  എം കെ കുര്യൻ , പാസ്റ്റർ എം പി ജോസഫ്, പാസ്റ്റർ വർഗീസ് കോശി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. “സമയം അടുത്തിരിക്കുന്നു” (വെളിപ്പാട് 1:3)” എന്നതാണ് കൺവൻഷൻ തീം. നാളെ ഡിസംബർ 4 ഞായറാഴ്ച രാവിലെ 7ന് സ്നാനം, 8ന് സംയുക്ത ആരാധന, കർത്തൃമേശ എന്നിവയോടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like